വശ്യസൗന്ദര്യത്താൽ മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ മനംകീഴടക്കിയ അലസാൻട്ര ജോൺസൺ ആരാണ്?
എയര്ഹോസ്റ്റസാകണമെന്ന കുഞ്ഞുംനാളുമുതലുള്ള ആഗ്രഹം തന്റെ 20ാം വയസ്സിൽ സാക്ഷാത്കരിച്ച മിടുക്കി ഇതിനോടകം പ്രേക്ഷക പ്രീതിയിൽ മുന്നിൽ എത്തിക്കഴിഞ്ഞു. ബിഗ്ബോസ് ഉദ്ഘാടന വേദിയെ സൂപ്പർ നൃത്തച്ചുവടുകളുമായി ഇളക്കി മറിച്ച അലസാൻട്ര അവതാരകൻ മോഹൻലാലിനെ പോലും ഞെട്ടിച്ചിരുന്നു. (ചിത്രങ്ങൾക്ക് കടപ്പാട്- ബിഗ് ബോസ് ഫേസ്ബുക്ക് പേജ്)
ടിവി റിയാലിറ്റി ഷോകളുടെ ചരിത്രം തിരുത്തിയെഴുതിയ ബിഗ് ബോസ് രണ്ടാം സീസൺ വിജയകരമായി മുന്നേറുകയാണ്. വിവിധ മേഖലകളിൽ ശ്രദ്ധേയരായവരാണ് മത്സരാർഥികളായി എത്തിയിരിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ സോഷ്യൽമീഡിയയിലാകെ ബിഗ് ബോസ് മത്സരാർഥികളെക്കുറിച്ചുള്ള ചർച്ചകൾ പൊടിപൊടിക്കുകയാണ്.
2/ 10
ആരൊക്കെയായിരിക്കും ഇത്തവണ മുന്നിലെത്തുക എന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ടാണ് ബിഗ്ബോസ് സീസൺ2 തുടങ്ങിയത്. ആകെ 17 മത്സരാർഥികളാണുള്ളത്. മലയാളി പ്രേക്ഷകന് അത്ര പരിചയമില്ലാത്തതായി ഇതിൽ ചുരുക്കം ചിലർമാത്രമാണുള്ളത്.
3/ 10
രജിനി ചാണ്ടി മുതൽ സംവിധായകൻ സുരേഷ് കൃഷ്ണ വരെയുള്ളവരെയുള്ളവർ മലയാളികൾക്ക് സുപരിചിതർ. ഈ 17 പേരിൽ ഏറ്റവും പ്രായംകുറഞ്ഞ മത്സരാർഥികളിൽ ഒരാളാണ് ഇതിനകം പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞ അലസാൻട്ര ജോൺസൺ.
4/ 10
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് എന്ന കുഞ്ഞുഗ്രാമത്തില്‍ നിന്നാണ് അലസാൻട്ര ജോൺസൺ എത്തുന്നത്. ആകാശത്തോളം ഉയരെ, ലക്ഷ്യങ്ങളുടെ പിന്നാലെ പറന്ന എയര്‍ഹോസ്റ്റസ് മാത്രമല്ല, മോഡലും കൂടിയാണ് ഈ താരം. ഇന്‍സ്റ്റാഗ്രാമം എന്ന വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.
5/ 10
എയര്ഹോസ്റ്റസാകണമെന്ന കുഞ്ഞുംനാളുമുതലുള്ള ആഗ്രഹം തന്റെ 20ാം വയസ്സിൽ സാക്ഷാത്കരിച്ച മിടുക്കി ഇതിനോടകം പ്രേക്ഷക പ്രീതിയിൽ മുന്നിൽ എത്തിക്കഴിഞ്ഞു. ബിഗ്ബോസ് ഉദ്ഘാടന വേദിയെ സൂപ്പർ നൃത്തച്ചുവടുകളുമായി ഇളക്കി മറിച്ച അലസാൻട്ര അവതാരകൻ മോഹൻലാലിനെ പോലും ഞെട്ടിച്ചിരുന്നു.
6/ 10
ഉറച്ച വാക്കുകളും സംസാരശൈലിയുമായി ബിഗ്ബോസ് വീട്ടിലേക്ക് കയറിയ അലസാൻട്ര വേറിട്ട വ്യക്തിത്വത്തിനുടമയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹ്രസ്വചിത്രങ്ങളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള അലസാൻട്രയ്ക്ക് നിരവധി ആരാധകര്‍ ഇപ്പോൾ തന്നെയുണ്ട്.
7/ 10
സാമൂഹിക പ്രതിബദ്ധത ജീവിതത്തില്‍ എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അലക്സാന്‍ട്ര. എയര്‍ഹോസ്റ്റസായി ജോലി ചെയ്യുമ്പോഴും താന്‍ മറ്റുള്ളവരുടെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാറുണ്ടെന്ന് അലസാന്‍ട്ര പറയുന്നു.
8/ 10
അലസാൻട്രയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലും സജീവമായ താരം ബിഗ്ബോസിലേക്ക് എത്തുന്നതിന് മുൻപ് പിന്തുണയ്ക്കും സ്നേഹത്തിനും തന്റെ അഭ്യുദയകാംക്ഷികളോട് നന്ദി അറിയിച്ചിരുന്നു.
9/ 10
ആരാധകക്ക് ഒരു ദിവസം താൻ അഭിമാനിക്കാൻ അവസരമൊരുക്കുമെന്ന ഉറപ്പും നൽകിയാണ് അലസാൻട്രയുടെ ബിഗ്ബോസ് എൻട്രി. സംഗതി എന്തായാലും പ്രമുഖരായ മത്സരാർഥികളെ പിന്നിലാക്കി പ്രേക്ഷക പ്രീതിയിൽ മുന്നോട്ടുകുതിക്കുകയാണ് ഈ കുഞ്ഞുതാരം.
10/ 10
ഒരു നടിയാവണമെന്നാണ് ആഗ്രഹമെന്നും ബിഗ് ബോസില്‍ നിന്ന് യോജ്യനായ ഒരാളെ കണ്ടെത്താനായാല്‍ വിവാഹം കഴിക്കാന്‍ തയ്യാറാണെന്നും അലസാൻട്ര പറഞ്ഞു. ചെന്നൈ ഇ വി പി ഫിലിം സിറ്റിയിലാണ് ഇത്തവണ ബിഗ് ബോസ് മലയാളത്തിന്റെ സെറ്റ് തയ്യാറാക്കിയിരിക്കുന്നത്.