കടിഞ്ഞൂൽ കൺമണിയെ വരവേറ്റു നടി മേഘ്ന രാജ്. ജ്യേഷ്ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നു. കുഞ്ഞിനായി പത്തു ലക്ഷം രൂപ വിലയുള്ള തൊട്ടിൽ വാങ്ങി കാത്തിരിക്കുകയായിരുന്നു ധ്രുവ്
2/ 6
മേഘ്നയുടെയും അന്തരിച്ച നടൻ ചിരഞ്ജീവി സർജ്ജയുടെയും ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിൽ എന്ന പ്രത്യേകത കൂടിയുണ്ട്. താരത്തിന്റെ സീമന്ത ചടങ്ങുകളുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിരുന്നു
3/ 6
മേഘ്നയുടെ സീമന്ത ചടങ്ങുകളിൽ ഭർത്താവിന്റെ ഒരു കട്ട്ഔട്ട് അരികിൽ വെച്ചിട്ടുണ്ടായിരുന്നു. ചടങ്ങിലെ ദൃശ്യമാണിത്