‘ഞാൻ എത്രത്തോളം ശക്തയാണെന്ന് അറിയില്ല. കാൽതച്ചുവട്ടിലവെ മണ്ണ് ഒലിച്ചു പോയതു പോലെയായിരുന്നു നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാട്. എല്ലാം ചിട്ടയോടെ ചെയ്യുന്ന ആളായിരുന്നു ഞാൻ. ചിരു നേർ വിപരീതവും. ജീവിത്തിലെ ഓരോ നിമിഷവും ആസ്വദിക്കുന്നതായിരുന്നു ചിരുവിന്റെ രീതി. മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലല്ലോ?.’–മേഘ്ന പറയുന്നു.
‘മകൻ ചിരുവിനെപ്പോലെ തന്നെയാണ്. ജനിക്കുന്നത് ആൺകുട്ടി ആയിരിക്കുമെന്ന് ചിരു പറയുമായിരുന്നു. പെൺകുട്ടിയാകുമെന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. ലയൺകിങിലെ സിംബയെപ്പോെല കുട്ടിയെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും ചിരു പറഞ്ഞിരുന്നു. എന്നാൽ ഒതൊക്കെ വെറുതെയായി.’–മേഘ്ന പറഞ്ഞു.