നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  Home » photogallery » film » MEMORABLE CHARACTERS OF JAGATHY NWLY

  മലയാള സിനിമയുടെ 'അമ്പിളി ചേട്ടന്' ഇന്ന് പിറന്നാൾ

  മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 69-ാംപിറന്നാൾ. നാടകത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ അമ്പിളി ചേട്ടൻ 1500ലധികം ചിത്രങ്ങളിൽ വേഷമിട്ടു. ചിരിച്ചും ചിന്തിപ്പിച്ചും മലയാള സിനിമയിൽ നിറഞ്ഞു നിന്ന ജഗതി ശ്രീകുമാർ 2012 ലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അഭിനയരംഗത്ത് നിന്ന് വിടവാങ്ങിയത്. ആരോഗ്യം വീണ്ടെടുത്ത തുടങ്ങിയ അദ്ദേഹം ഇടയ്ക്ക് ഒരു പരസ്യ ചിത്രത്തിലും മുഖം കാണിച്ചിരുന്നു. പകരം വയ്ക്കാൻ ആളില്ലാതെ ഈ അഭിനയ പ്രതിഭയുടെ കസേര ഇപ്പോഴും മലയാള സിനിമയിൽ ഒഴിഞ്ഞു കിടക്കുകയാണ് പ്രിയ താരത്തിന്റെ ഗംഭീര തിരിച്ചു വരവും പ്രതീക്ഷിച്ച്... ജഗതി അനശ്വരമാക്കിയ ചില കഥാപാത്രങ്ങളിലൂടെ..

  • News18
  • |
  )}