ലോക്ക്ഡൗൺ നാളുകളിലാണ് വിവാഹിതയാവാൻ പോകുന്ന വാർത്തയുമായി നടി മിയ ജോർജ് എത്തുന്നത്. ബിസിനസ്കാരൻ അശ്വിനാണ് മിയയുടെ വരൻ. ഭാവനയുടെ കല്യാണം കഴിഞ്ഞപ്പോൾ മുതലേ മകളുടെ വിവാഹക്കാര്യം മനസ്സിൽകൊണ്ടു നടന്ന മിയയുടെ അമ്മ തന്നെയാണ് അശ്വിനെ കണ്ടെത്തി കൊടുത്തതും. 'വനിതയ്ക്ക്' നൽകിയ അഭിമുഖത്തിൽ മിയ അക്കാര്യം പറയുന്നു
ഈ കോവിഡ് ലോക്ക്ഡൗൺ കാലത്ത് വിവാഹം കഴിഞ്ഞാൽ ഹണിമൂൺ ട്രിപ്പ് എങ്ങോട്ട് എന്ന ചോദ്യത്തിനും ഇവർക്ക് രണ്ടുപേർക്കും ഉത്തരമുണ്ട്. "മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുൾ പ്ലെയ്സ് എന്ന് പറഞ്ഞാൽ അത് പാലായാണ്. ഞങ്ങൾ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായിൽ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും," അശ്വിൻ പറയുന്നു