തന്റെ കുട്ടിക്കാലം അയവിറക്കുന്ന തിരക്കിലാണ് പ്രണവ് മോഹൻലാൽ (Pranav Mohanlal). അച്ഛൻ മോഹൻലാലിന്റെ (Mohanlal) കയ്യിലിരിക്കുന്ന ചിത്രമാണ് പ്രണവ് ആദ്യം പോസ്റ്റ് ചെയ്തത്. അടുത്തിടെ റിലീസ് ചെയ്ത 'ഹൃദയം' സിനിമയിലെ പ്രകടനത്തോട് കൂടി മികച്ച രീതിയിൽ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് പ്രണവ്. ചിത്രം തിയേറ്ററിലെ ഒ.ടി.ടിയിലും നല്ല പ്രതികരണം നേടിക്കഴിഞ്ഞു. മകന്റെ ചിത്രത്തിന് മോഹൻലാൽ കമന്റ് ചെയ്തു എന്നതും ശ്രദ്ധേയം (ഇൻസ്റ്റഗ്രാം)
കുഞ്ഞായിരുന്നപ്പോൾ കളിപ്പാട്ട ആനയുടെ പുറത്തേറി കളിക്കുന്ന പ്രണവ് ആണ് ഈ ചിത്രത്തിൽ. രണ്ടു ചിത്രങ്ങൾക്കും മോഹൻലാൽ ഒരുപോലത്തെ ഇമോജികൾ കൊണ്ടാണ് കമന്റ് ചെയ്തിട്ടുള്ളത്. ആരാധകർ ഇത് കണ്ടുപിടിക്കാൻ അധികം സമയം എടുത്തില്ല എന്ന് പറയേണ്ടതില്ലല്ലോ. അടുത്തിടെ അച്ഛന്റെ ഫോൺ കൈക്കലാക്കി ദുൽഖർ മമ്മൂട്ടിയുടെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തത് ശ്രദ്ധ നേടിയിരുന്നു. ഇനി പ്രണവും അതേ കുസൃതി ഒപ്പിച്ചതാവുമോ? (തുടർന്ന് വായിക്കുക)