മോഹൻലാലിൻറെ 61-ാം പിറന്നാളിന് ആരാധകരും സിനിമാ ലോകവും തയാറെടുപ്പുകൾ ആരംഭിച്ചിട്ട് ഏറെ ദിവസങ്ങളായി. ഇക്കുറി എല്ലാം സൈബർ ലോകത്തെ ഒരുക്കങ്ങളാണ്. കോവിഡ് കാലത്ത് ഫാൻസിന്റെ ആഘോഷങ്ങളെല്ലാം വീടുകളിൽ ചുരുങ്ങിയിരിക്കുന്നു. എന്നാൽ ലാലേട്ടനും അതിന് ഒരുത്തമ മാതൃക കാട്ടിയിട്ടുണ്ട്. ആർഭാടങ്ങളില്ലാതെയുള്ള പിറന്നാളാണ് അദ്ദേഹത്തിനിന്ന്. പിറന്നാൾ ചിത്രങ്ങൾ സുഹൃത്ത് സമീർ ഹംസ പോസ്റ്റ് ചെയ്തിട്ടുണ്ട്