ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം തുടക്കത്തിൽ ഇൻഡോർ ഷൂട്ടിങിലായിരിക്കും. ആദ്യത്തെ പത്തു ദിവസം ഇങ്ങനെ തുടർന്ന ശേഷം പിന്നീടുള്ള രംഗംങ്ങൾ തൊടുപുഴയിൽ ചിത്രീകരിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബർ 17 ന് ആരംഭിക്കേണ്ട ഷൂട്ടിംഗ് സെപ്റ്റംബർ 21ലേക്ക് മാറ്റിയത്
സിനിമ 2013ൽ ഇറങ്ങിയ ശേഷം എല്ലാ വർഷവും ഓഗസ്റ്റ് രണ്ടാം തിയതി ദൃശ്യം സിനിമയെ പ്രേക്ഷകർ ഓർക്കാറുണ്ട്. റിലീസ് തിയതിയല്ല, മറിച്ച് സിനിമയുടെ ഒരു പ്രധാന മുഹൂർത്തമാണ് ഇത്. ജോർജ് കുട്ടിയും കുടുംബവും ധ്യാനം കൂടാൻ പോയി എന്ന കഥയിലെ നിർണ്ണായക മുഹൂർത്തം നടന്നതായി പറയപ്പെടുന്നത് ഈ ദിവസമാണ്. വരുൺ എന്ന വില്ലൻ കഥാപാത്രത്തിന്റെ മരണം മറയ്ക്കാൻ ശ്രമിക്കുന്നതാണ് ഇതിനു പിന്നിൽ