മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം കാണാൻ ഓണക്കാലം വരെ കാത്തിരിക്കണം. ഓണത്തിനേ ചിത്രം റിലീസ് ചെയ്യൂവെന്നാണ് സൂചന. മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും റിലീസ് ഓണ സമയത്തേക്ക് മാറ്റി എന്നാണ് വിവരം.
2/ 12
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് മരക്കാർ നിർമിച്ചിരിക്കുന്നത്. വൻ താരനിരയാണ് മരയ്ക്കാറിൽ അണി നിരക്കുന്നത്. പ്രണവ് മോഹന്‍ലാലാണ് ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത്.
3/ 12
മോഹൻലാൽ- ബി ഉണ്ണികൃഷ്ണൻ ടീമിന്റെ ആറാട്ട് ആഗസ്റ്റ് 12നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു. ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ ഊട്ടിയിൽ നടക്കുകയാണ്. മാസ് ആക്ഷൻ ചിത്രമായ ആറാട്ടിൽ ശ്രദ്ധ ശ്രീനാഥാണ് നായിക.
4/ 12
മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ദി പ്രീസ്റ്റ് ഫെബ്രുവരി നാലിനാണ് തിയറ്ററുകളിലെത്തുക. ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ പ്രേക്ഷകരിലേക്ക് എത്തിക്കഴിഞ്ഞു.
5/ 12
കോവിഡ് ലോക്ക് ഡൗണിന് ശേഷം തിയറ്ററിൽ റിലീസായ ആദ്യ മലയാള സിനിമയാണ് പ്രജേഷ് സെൻ ജയസൂര്യയെ നായകനാക്കി ഒരുക്കിയ വെള്ളം. ഈ മാസം 22ന് തിയറ്ററുകളിലെത്തിയ സിനിമ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്.
6/ 12
ജനുവരി 29ന് രണ്ട് ചിത്രങ്ങൾ റിലീസിനെത്തും. ആഷിക് ഉസ്മാൻ നിർമിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ലൗ ആണ് 29ന് എത്തുന്ന ഒരു സിനിമ.
7/ 12
ഉണ്ണി ആറിന്റെ കഥയിൽ കാവ്യ പ്രകാശ് ഒരുക്കുന്ന വാങ്കും ജനുവരി 29ന് തിയറ്ററുകളിലെത്തും.
8/ 12
ഫെബ്രുവരി നാലിന് എത്തുന്ന പ്രീസ്റ്റിന് പിന്നാലെ കുഞ്ചാക്കോ ബോബന്റെ മോഹൻകുമാർ ഫാൻസ് എത്തും. വിജയ് സൂപ്പറും പൗർണമിക്കും ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണിത്. പുതുമുഖം അനാർക്കലി നാസർ ആണ് നായിക.
9/ 12
ഫെബ്രുവരി12ന് മൂന്ന് സിനിമകൾ റിലീസ് ചെയ്യും. അജു വർഗീസ് നായകനായ സാജൻ ബേക്കറി, വിനായകനും ബാലുവർഗീസും അഭിനയിക്കുന്ന ഓപ്പറേഷൻ ജാവ, അമിത് ചക്കാലയ്ക്കൽ നായകനായ യുവം എന്നിവയാണ്.
10/ 12
മരട് ഫ്ളാറ്റ് പൊളിക്കൽ പ്രമേയമാക്കിയ മരട് 357, വെളുത്ത മധുരം, വർത്തമാനം എന്നീ സിനിമകൾ ഫെബ്രുവരി 19ന് എത്തും.
11/ 12
ഫെബ്രുവരി 26ന് നാല് സിനിമ കൂടി തിയറ്ററിലെത്തും. സഹ്യാദ്രിയിലെ ചുവന്ന പൂക്കൾ, അജഗജാന്തരം, ജയസൂര്യ നായകനായ സണ്ണി, ടോൾ ഫ്രി 1600 - 600 - 60 എന്നിവയാണ് അന്നേദിവസം എത്തുക.
12/ 12
മാർച്ച് നാലിന് പൃഥ്വിരാജ് നായകനായ കോൾഡ് കേസ്, കുഞ്ചാക്കോ ബോബനും നയൻ താരയും ഒന്നിക്കുന്ന നിഴൽ എന്നിവയാണ് റിലീസ് ചെയ്യുക. മാർച്ച് 12ന് മൈ ഡിയർ മച്ചാൻസ്, ഈവ, മാർച്ച് 21ന് സുനാമി എന്നിവയും തിയറ്ററിലെത്തും.