കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ചിത്രമായിരിക്കുമിതെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. 'കഥയുടെ മാന്ത്രിക പരവതാനിയേറി യാത്ര ചെയ്യാം. അത്ഭുത ദൃശ്യങ്ങൾ നുകരാം. അറബിക്കഥകൾ വിസമയങ്ങൾ വിരിച്ചിട്ട നിങ്ങളുടെ മനസുകളിൽ പോർച്ചുഗീസ് പശ്ചാത്തലത്തിൽ ബറോസിന്റെ തീർത്തും വ്യത്യസ്തമായ ഒരു ലോകം തീർക്കണമെന്നാണ് എന്റെ സ്വപ്നം'- മോഹൻലാൽ ബ്ലോഗിൽ കുറിച്ചതിങ്ങനെ