മകൻ അഭിനയിച്ച ചിത്രങ്ങളിൽ ഷൂട്ടിംഗ് കാണാൻ അമ്മ കൂടെ പോയത് വാനപ്രസ്ഥത്തിന്റെ സെറ്റിലാണ്. കാണാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ മോഹൻലാലിന്റെ ഒപ്പം പോയതാണ്. പൂതന സുന്ദരിയായി വരുന്നത് കാണിക്കാൻ കൊണ്ട് പോയി. അമ്മക്കത് വളരെ ഇഷ്ടപ്പെട്ടു. മകൻ അഭിനയിക്കാനായി അത്രയേറെ കഷ്ടപ്പെടുന്നു എന്ന് അമ്മ മനസ്സിലാക്കിയത് അപ്പോഴാണ്
ഷൂട്ടിംഗ് കഴിഞ്ഞു വന്നു തളർന്നു പോയി എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. കഷ്ടപ്പെടാൻ ഇഷ്ടമാണ്. വളരെ ആത്മാർത്ഥമായി ചെയ്യുകയും ചെയ്യും. ഏതു പ്രവർത്തിയും അങ്ങനെയേ ചെയ്യൂ. ആരെയും ബുദ്ധിമുട്ടിക്കാത്ത പ്രകൃതമാണ് മോഹൻലാലിന്റേതെന്നും അമ്മ. എന്നിരുന്നാലും മകന്റെ സിനിമകളിൽ മൂന്നെണ്ണം ഒരിക്കലും കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് അമ്മ പറയുന്നു. ഈ പറയുന്നവയാണ് ആ ചിത്രങ്ങൾ