ഓണം റിലിസായെത്തുന്ന രണ്ട് സിനിമകളും ഇരുവരുടെയും ആരാധകര്‍ക്കുള്ള ഓണ സമ്മാനമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം രണ്ട് ഭാഗങ്ങളായാണ് റീലീസ് ചെയ്യുക. ട്വല്‍ത്ത് മാന്‍ ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മൂന്ന് വര്‍ഷം മുന്‍പ് ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധി മൂലം ഷൂട്ടിങ് നിര്‍ത്തി വേക്കെണ്ടി വന്നു. പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് ചിത്രീകരണം പുനരാരംഭിച്ചത്.
പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിങ് ഓഫ് കൊത്ത പറയുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവരാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ആക്ഷന്‍ ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഘട്ടനരംഗങ്ങളൊരുക്കുന്നത് രാജശേഖറാണ്.