ഇങ്ങനെയുമുണ്ടോ മേക്കോവർ? പ്രേക്ഷകർക്ക് നന്നായി അറിയാം ഈ നടനെ
Abhishek Bachchan is unrecognisable in his new getup for Bob Biswas | നടന്റെ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവൻ പ്രേക്ഷകർക്ക് പരിചയമുണ്ട്
News18 Malayalam | November 27, 2020, 8:26 AM IST
1/ 6
ഇങ്ങനെയുമുണ്ടോ മേക്കോവർ എന്ന് പലരും സംശയിച്ചു പോകുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങൾ പ്രത്യക്ഷപ്പെട്ടത്. പ്രേക്ഷകർക്ക് വളരെ നന്നായി അറിയാവുന്ന ഒരു നടനാണ് ഇത്. പുതിയ ചിത്രത്തിനായുള്ള ഷൂട്ടിനിടയിലാണ് ചിത്രം പകർത്തിയത്
2/ 6
ഈ നടനെ മാത്രമല്ല, അദ്ദേഹത്തിന്റെ താരകുടുംബത്തെ മുഴുവനും പ്രേക്ഷകർക്ക് പരിചയമുണ്ട്. പുതിയ ചിത്രത്തിനായി ഒരു കില്ലറുടെ വേഷമാണ് ഇദ്ദേഹം ചെയ്യുന്നത്. അതിനായുള്ള രൂപമാറ്റമാണിത്. ആരെന്ന് ഊഹിക്കാൻ കഴിയുന്നുണ്ടോ?
3/ 6
പുതിയ ചിത്രമായ ബോബ് ബിശ്വാസിന് വേണ്ടിയുള്ള അഭിഷേക് ബച്ചന്റെ മേക്കോവറാണിത്. കൊൽക്കത്തയിലാണ് ഷൂട്ടിംഗ് നടക്കുന്നത്. നടി ചിത്രാംഗദ സിംഗ് ആണ് നായിക
4/ 6
നീല ഷർട്ടും, കടുത്ത നിറമുള്ള പാന്റുമാണ് വേഷം. ഒരു വിഗ്ഗും, വലിയ കണ്ണടയും കൂടിയായപ്പോൾ തീർത്തും തിരിച്ചറിയാനാവാത്ത ലുക്കിലാണ് . കഥാപാത്രത്തിനായി കുടവയറുള്ള രൂപത്തിലാണ് അഭിഷേക്
5/ 6
ഷൂട്ടിംഗിനായി തയാറെടുക്കുന്ന വിവരം ചിത്രാംഗദയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. എല്ലാ സുരക്ഷാ മുൻകരുതലുമെടുത്താണ് ചിത്രീകരണത്തിന് തയാറെടുക്കുന്നതെന്ന് ചിത്രാംഗദ
6/ 6
ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രമാണ് ബോബ് ബിശ്വാസ്. ദിയ അന്നപൂർണ ഘോഷ് ആണ് സംവിധാനം. വാടകക്കൊലയാളിയുടെ വേഷമാണ് അഭിഷേകിന്