അച്ചടക്കമുള്ള 'നല്ല' കുട്ടി അല്ല ഷെയിൻ. കപടമായി ഒന്നും ചെയ്യാൻ അറിഞ്ഞുകൂടാത്ത ഒരു കലാകാരനാണ്. മനസ്സിൽ തോന്നുന്നത് ഒക്കെ പറഞ്ഞു എന്നു വരും. അത് തിരുത്തി എന്ന് വരും.പിന്നെയും അതിലേക്ക് മടങ്ങി എന്ന് വരും. സത്യത്തിൽ അങ്ങനെയുള്ളവർ ഉള്ളിൽ അനുഭവിക്കുന്ന ഒരു നിസ്സഹായതയുണ്ട്. അതാണ് കലയായി പുറത്ത് വരുന്നത്...