ഇപ്പോൾ പ്രഭാസ് വാർത്തകളിൽ നിറയുന്നത് ഒരു സമ്മാനത്തിന്റെ പേരിലാണ്. തന്റെ ജിം ട്രയിനറും മുൻ ബോഡി ബിൽഡറുമായിരുന്ന ലക്ഷ്മൺ റെഡ്ഡിക്ക് ഒരു ആഡംബര എസ് യു വിയാണ് താരം സമ്മാനിച്ചിരിക്കുന്നത്.
2/ 6
ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ മനസിൽ ഇടം നേടിയ നടനാണ് പ്രഭാസ്. നടൻ എന്ന നിലയിലുള്ള പ്രശസ്തിക്കൊപ്പം തന്നെ പേരു കേട്ടതാണ് താരത്തിന്റെ ആർദ്രമായ ഹൃദയവും ശാന്തമായ സ്വഭാവവും.
3/ 6
73.30 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച് റോവർ വെലർ എസ് യു വിയാണ് പ്രഭാസ് ലക്ഷ്മണിന് സമ്മാനിച്ചിരിക്കുന്നത്.
4/ 6
ഏതായാലും ഒരു നടനോ നടിയോ തന്റെ സ്റ്റാഫിനോ സുഹൃത്തിനോ നൽകുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമായി മാറിയിരിക്കുകയാണ് ഇതോടെ പ്രഭാസിന്റെ സമ്മാനം.
5/ 6
2010ലെ മിസ്റ്റർ വേൾഡ് ആയിരുന്ന ലക്ഷ്മൺ റെഡ്ഡി കഴിഞ്ഞ കുറേ കാലമായി പ്രഭാസിനൊപ്പം പ്രവർത്തിച്ചു വരികയാണ്.
6/ 6
ജാഗ്വാർ - ലാൻഡ് റോവർ ഇന്ത്യ കഴിഞ്ഞവർഷമാണ് പ്രാദേശികമായി റേഞ്ച് റോവർ വെലർ നിർമിക്കുന്നത് ആരംഭിച്ചത്. ഇതിന്റെ വില ആരംഭിക്കുന്നത് 72.47 (എക്സ് ഷോറൂം) ലക്ഷം രൂപയിലാണ്. എന്നാൽ, പിന്നീട് വില 73.30 ലക്ഷമായി ഉയർന്നു.