പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി തിയറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. വലിയ വിജയം നേടിയ ചിത്രത്തില്‍ സാബുമോനും പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
2/ 6
കുട്ടമണി എന്ന കഥാപാത്രത്തെയാണ് സാബുമോന് ചിത്രത്തില്‍ അവതരിപ്പിച്ചത്.
3/ 6
ബിജു മേനോന് അവതരിപ്പിക്കുന്ന കഥാപാത്രം സാബുമോന്റെ കഥാപാത്രത്തെ തല്ലുന്ന സീനിന് തീയറ്ററില്‍ വലിയ കയ്യടിയാണ് ലഭിച്ചത്.
4/ 6
എന്നാല്‍ അയ്യപ്പന് നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ സാബുമോന് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. സംഘട്ടത്തിന് ശേഷം തനിക്ക് ഉണ്ടായ പരിക്കുകള്‍ ആണ് താരം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.
5/ 6
തന്റെ കൈകളിലും കാലുകളിലും ഉണ്ടായ പരിക്കുകളുടെ ഫോട്ടോ വൈറല്‍ ആയിരിക്കുകയാണ്.
6/ 6
'അയ്യപ്പന് നായരുടെ ചവിട്ട് നെഞ്ചത്ത് വാങ്ങിയ കുട്ടമണിയുടെ അവസ്ഥ. ആദ്യ ദിവസത്തെ മുണ്ടൂര്‍ മാടനുമായുള്ള അടി ഷൂട്ടിന്റെ അന്ന് വൈകുന്നേരത്തെ അനുഭവങ്ങള്‍' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.