നടി നിക്കി ഗൽറാണിക്ക് കോവിഡ് 19 പോസിറ്റീവ്. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
2/ 8
കഴിഞ്ഞ ആഴ്ച്ചയാണ് തനിക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്നും രോഗം ഭേദമായി വരികയാണെന്നും നടി ഇൻസ്റ്റയിൽ കുറിച്ചു.
3/ 8
കഴിഞ്ഞ ആഴ്ച്ച പരിശോധനയിൽ എനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തൊണ്ടവേദന, പനി, രുചിയില്ലായ്മ തുടങ്ങിയ ചെറിയ ലക്ഷണങ്ങളായിരുന്നു.
4/ 8
രോഗം ഭേദപ്പെട്ടു വരുന്നു. ഇപ്പോൾ നല്ല സുഖം തോന്നുന്നുവെന്ന് നിക്കി ഇൻസ്റ്റയിൽ കുറിച്ചു
5/ 8
തന്നെ ശുശ്രൂഷിച്ച അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും നിർദേശങ്ങൾ തന്നു പിന്തുണച്ച ആരോഗ്യപ്രവർത്തകർക്കും നന്ദി പറയുന്നു താരം
6/ 8
ആരോഗ്യപ്രവർത്തകർ നൽകിയിരുന്ന ക്വാറന്റീൻ നിർദേശങ്ങൾ താൻ പാലിച്ചിരുന്നുവെന്നും എങ്കിലും മാതാപിതാക്കൾക്കോ സുഹൃത്തുക്കൾക്കോ രോഗം വന്നേക്കുമോ എന്നു ഭയപ്പെട്ടിരുന്നുവെന്നും നടി പറയുന്നു.
7/ 8
ഏവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകൾ വൃത്തിയാക്കി വയ്ക്കുകയും ചെയ്യണമെന്നും നടി പറയുന്നു.
8/ 8
വീടുകളിൽ തന്നെ തുടരുകയെന്നത് ബുദ്ധിമുട്ടാണെങ്കിലും സമൂഹനന്മയ്ക്കായി അത്തരം പ്രോട്ടോക്കോളുകൾ അനുസരിച്ചേ മതിയാകൂവെന്നും നടി പറയുന്നു.