'ദൃശ്യം 2' വരുന്നു; ലോക്ക്ഡൗണിന് ശേഷം മോഹൻലാൽ വീണ്ടും ജോർജ് കുട്ടിയാകും
ദൃശ്യം എന്ന വമ്പൻ ഹിറ്റായി എത്തിയ മോഹൻലാല്‍ ചിത്രം മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു
News18 Malayalam | May 20, 2020, 10:24 AM IST
1/ 10
ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലെന്ന് റിപ്പോർട്ട്.
2/ 10
2013 ഡിസംബറില്‍ റിലീസ് ചെയ്ത ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം അക്കാലത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. തുടര്‍ന്ന് രണ്ടാംഭാഗത്തിന് സാധ്യതയുണ്ടെന്ന സൂചനകള്‍ സംവിധായകൻ നല്‍കിയിരുന്നു.
3/ 10
ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് മോഹൻലാലും മീനയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച മലയാളം ത്രില്ലർ ചിത്രമാണ് ദൃശ്യം. ജീത്തു ജോസഫ് തന്നെയാണ് രണ്ടാംഭാഗവും എഴുതി സംവിധാനം ചെയ്യുന്നത്.
4/ 10
ആശീര്‍വാദ് സിനിമയ്ക്ക് വേണ്ടി ആന്റണി പെരുമ്പാവൂര്‍ ആയിരിക്കും സിനിമ നിര്‍മ്മിക്കുക. നിയന്ത്രിത സാഹചര്യത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്നൊരു ക്രൈം ത്രില്ലറാകും സിനിമയെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു
5/ 10
ലോക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ.
6/ 10
ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങിന് ശേഷം മാത്രമേ മോഹന്‍ലാല്‍ ഇനി മറ്റ് സിനിമകളില്‍ അഭിനയിക്കുകയുളളുവെന്നും സൂചനയുണ്ട്.
7/ 10
ലോക്ക്ഡൗണിനെ തുടർന്ന് മാസങ്ങളായി തിയറ്ററിൽ നിന്നും അകന്നു നിൽക്കുന്ന പ്രേക്ഷകരെ മോഹൻലാല്‍ ചിത്രത്തിലൂടെ തിയറ്ററുകളിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശമാണ് തിടുക്കത്തിലുള്ള പ്രഖ്യാപനത്തിന് പിന്നിലെന്നാണ് സൂചന
8/ 10
ജോർജുകുട്ടിയുടെ മകൾ കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമ വിവരിക്കുന്നത്.
9/ 10
നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ദൃശ്യം എന്ന വമ്പൻ ഹിറ്റായി എത്തിയ മോഹൻലാല്‍ മലയാളത്തിലെ ആദ്യത്തെ 75 കോടി കളക്ഷൻ എന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു
10/ 10
ഇന്ത്യയിലെ ഒട്ടുമിക്ക് ഭാഷകളിലും ദൃശ്യം പിന്നീട് റിമേക്ക് ചെയ്തിരുന്നു. ‘ദൃശ്യ’ത്തിന്റെ ചൈനീസ് റീമേക്കും വൻ ഹിറ്റായിരുന്നു. ‘ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ്’എന്നായിരുന്നു ചൈനീസ് ഭാഷയിലെ സിനിമക്ക് പേരിട്ടത്.