മക്കൾ നാലുപേരെയും ഇടം വലം ഇരുത്തി നടുവിൽ ഇരുന്ന് ചിത്രരചനാ ക്ലാസ് എടുത്ത അജു വർഗീസിന്റെ ഫോട്ടോക്ക് സിനിമാലോകത്തിന്റെയും ആരാധകരുടെയും ഇടയിൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ലോക്ക്ഡൗൺ ദിനങ്ങളിൽ നാല് കുട്ടിപ്പട്ടാളങ്ങളെ വീടിനുള്ളിൽ ബോറടിക്കാതെ കൊണ്ട് പോകുന്ന വലിയ ചുമതലയാണ് അജുവിനും ഭാര്യ അഗസ്റ്റീനക്കുമുള്ളത്. എന്നാൽ 'നിയമലംഘനം' നടത്തിയ അജുവിനെ ട്രോൾ ലോകവും ഏറ്റെടുത്തു കഴിഞ്ഞു