പത്ത് വർഷം മുൻപ് ആദ്യ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കാൻ കാരണക്കാരനായ 'ആശാന്റെ നെഞ്ചത്ത്' പിറന്നാൾ ആശംസ നൽകി അജു വർഗീസ്. വിനീത് ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിലാണ് ആ ചിത്രവുമായി അജുവിന്റെ വരവ്. ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്
2/ 4
ഹെലൻ സിനിമയുടെ ക്ലൈമാക്സ് കണ്ടവർക്ക് ഈ ചിത്രം മനസ്സിലാവും. പോലീസ് സ്റ്റേഷനിലെ പ്രതിയായി വിനീതും പോലീസായി അജുവും വേഷമിട്ട ചിത്രമാണിത്. ഒരാരാധകൻ തന്നെയാണ് 'ആശാന്റെ നെഞ്ചത്ത്' എന്ന് ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകുന്നതും
3/ 4
മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചവരാണ് അജു വർഗീസ്, നിവിൻ പോളി എന്നിവർ ഉൾപ്പെടുന്ന ഒരു നീണ്ട യുവ താരനിര. കുട്ടു എന്നായിരുന്നു ഇതിൽ അജുവിന്റെ കഥാപാത്രം. പിന്നീട് ഇങ്ങോട്ട് ഒട്ടേറെ ചിത്രങ്ങളിൽ അജു വേഷമിട്ടു
4/ 4
മാത്രവുമല്ല ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലും അജുവും നിവിനും തന്നെയാണ് വേഷമിട്ടത്. ലവ്, ആക്ഷൻ, ഡ്രാമയുടെ നിർമ്മാതാക്കളിൽ ഒരാൾ കൂടിയായിരുന്നു അജു