ബാഹുബലിക്ക് ശേഷം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്എസ് രാജമൗലി ചിത്രമാണ് RRR. ജൂനിയർ എൻടിആർ, രാം ചരൺ, ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
2/ 9
ഐറിഷ് മോഡലും നടിയുമായ ആലിസൺ ഡോഡിയും ചിത്രത്തിൽ വേഷമിടുന്നുണ്ട്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നീണ്ടു പോയ RRR എന്ന് റിലീസാകുമെന്നാണ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
3/ 9
ഇതിനിടയിലാണ് ആലിസണിന് ഒരു അബദ്ധം പറ്റിയത്. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം RRR ന്റെ റിലീസ് തീയ്യതിയും ആലിസൺ പങ്കുവെച്ചു. അബദ്ധം തിരിച്ചറിഞ്ഞ് ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും ആരാധകർ ഇതിനകം പോസ്റ്റ് കണ്ടു കഴിഞ്ഞിരുന്നു.
4/ 9
RRR ൽ മിസിസ്സ് സ്കോട്ട് എന്ന കഥാപാത്രത്തെയാണ് ആലിസൺ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഏറെക്കുറേ പൂർത്തിയാക്കി കഴിഞ്ഞെങ്കിലും റിലീസ് തീയ്യതി അണിയറ പ്രവർത്തകർ രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
5/ 9
റിലീസ് തീയ്യതി പ്രത്യേകമായി ആരാധകരുമായി പങ്കുവെക്കാനായിരുന്നു അണിയറ പ്രവർത്തകരുടെ തീരുമാനം. ഇതെല്ലാം തകിടംമറിച്ചാണ് ആലിസണിന്റെ പോസ്റ്റ് വന്നത്.
6/ 9
ഹൈദരാബാദിൽ ചിത്രത്തിന്റെ അവസാന രംഗങ്ങളുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. കോവിഡ് ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം ആരംഭിച്ച RRR ന്റെ ക്ലൈമാസ് രംഗങ്ങൾ ചിത്രീകരിക്കുന്ന വിവരം അണിയറ പ്രവർത്തകർ നേരത്തേ അറിയിച്ചിരുന്നു.
7/ 9
ജനുവരി 19 ന് ഇതിന്റെ ചിത്രങ്ങളും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു. 450 കോടി മുതൽമുടക്കിലാണ് RRR നിർമിക്കുന്നത്.
8/ 9
അജയ് ദേവഗൺ, റേ സ്റ്റീവൻസൺ, ഒലീവിയ മോറിസ്, സമുദ്രക്കനി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
9/ 9
ആലിസൺ ഡോഡിയുടെ പോസ്റ്റ് അനുസരിച്ച് ഈ വർഷം തന്നെ RRR റിലീസ് ഉണ്ടാകും. ഒക്ടോബർ 8 ന് RRR റിലീസ് ആകുമെന്നാണ് ആലിസന്റെ പോസ്റ്റിൽ പറഞ്ഞിരുന്നത്.