Bramam shooting |'ഭ്രമം'; പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത ചിത്രം ചിത്രീകരണം ആരംഭിച്ചു
Andhadhun remake Bhramam starring Prithviraj Unni Mukundan Mamtha Mohandas begins | ആയുഷ്മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുൻ മലയാളം റീമേക്കിൽ പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹൻദാസ്
News18 Malayalam | January 27, 2021, 5:30 PM IST
1/ 6
പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രവി കെ. ചന്ദ്രന് ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം
2/ 6
എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. തിരക്കഥയും, സംഭാഷണവും ശരത് ബാലന്
3/ 6
ലെെന്‍ പ്രൊഡ്യുസര്‍-ബാദുഷ എന്‍ എം, എഡിറ്റിംഗ്- ശ്രീകര്‍ പ്രസാദ്, സംഗീതസംവിധാനം- ജേക്സ് ബിജോയ്, അസ്സോസിയേറ്റ് ഡയറക്ടര്‍- ജിത്തു അഷ്റഫ്, സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍- അശ്വതി നടുത്തൊടി, പ്രൊഡക്ഷന്‍ കണ്ട്രോളര്- ജിനു പി കെ, സ്റ്റീല്‍സ്-ബിജിത് ധര്‍മ്മടം, മേക്കപ്പ്-റോണക്സ് സേവ്യര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍, ടൈറ്റില്‍ ഡിസൈന്‍- ആനന്ദ് രാജേന്ദ്രന്, പ്രൊമോഷൻസ് - പൊഫാക്ടിയോ
4/ 6
ആയുഷ്മാൻ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുനിൽ രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയ മറ്റു താരങ്ങൾ
5/ 6
ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാൻ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി
6/ 6
32 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ആഗോള തലത്തിൽ 456 കോടി രൂപയാണ് നേടിയത്