നടി അഞ്ജലി അമീർ മണവാട്ടിയാവുന്നുവോ? ഫേസ്ബുക്കിൽ അഞ്ജലി പങ്കിട്ട ഏറ്റവും പുതിയ ഫോട്ടോ നൽകുന്ന സൂചന മറിച്ചല്ല മണവാട്ടിയെ പോലെ സർവാഭരണ ഭൂഷിതയായി കണ്ണാടിക്കു മുന്നിൽ നിന്ന് സെൽഫി പകർത്തുന്ന അഞ്ജലിയാണ് ചിത്രത്തിൽ ചില വിശേഷാവസരങ്ങൾ വരുന്നു എന്നാണ് അഞ്ജലി ഫോട്ടോക്കൊപ്പം കുറിക്കുന്ന വാക്കുകൾ. ഇതാണ് വിവാഹമായോ എന്ന ചോദ്യവുമായി ആരാധകരെത്താൻ കാരണം ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യ ട്രാൻസ്ജെണ്ടർ നായിക എന്ന നിലയിലാണ് മലയാളിയായ അഞ്ജലി അമീർ ശ്രദ്ധേയയാവുന്നത് പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിൽ നായികാ വേഷം ചെയ്തത് അഞ്ജലിയാണ് അഭിനയം കൂടാതെ മോഡലിംഗ് രംഗത്തും അഞ്ജലി സജീവമാണ്