മോഹൻലാലിനൊപ്പം ചന്ദ്രലേഖ എന്ന മലയാള സിനിമയിൽ 'അപ്പുക്കുട്ടാ തൊപ്പിക്കാരാ' ഗാനരംഗത്ത് പ്രത്യക്ഷപ്പെട്ട പൂജ ബത്രയെ ഓർമ്മയുണ്ടോ? പൂജയും ബോയ്ഫ്രണ്ട് നവാബ് ഷായും ഡേറ്റിംഗ് ആണെന്ന വാർത്ത വന്നതിന് തൊട്ട് പിന്നാലെ ഇരുവരും വിവാഹിതരായെന്ന് റിപ്പോർട്ട് നവാബിന്റെ ഇൻസ്റ്റാഗ്രാം വിഡിയോയും ഇവരുടെ ചിത്രങ്ങളുമാണ് ഇതിനാധാരം 'ചൂരാ' എന്ന വിവാഹിതകളുടെ കൈവള അണിഞ്ഞാണ് പൂജയുടെ കൈകൾ കാണപ്പെടുന്നത് കുറച്ചു ദിവസങ്ങൾക്കു മുൻപ് നവാബിന്റെ സഹോദരിയുടെ വിവാഹത്തിന് ഇരുവരും കാശ്മീരിൽ ആയിരുന്നു വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല എന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്