ഹോളിവുഡിൽ കോവിഡ് ലോക്ക്ഡൗണിൽ നിർത്തി വെച്ച സിനിമാ വ്യവസായം വീണ്ടും സജീവമായി തുടങ്ങി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരുപിടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. (Photo: Avatar/Instagram)
2/ 10
ജെയിംസ് കാമറൂൺ ഒരുക്കുന്ന അവതാർ 2 ആണ് ചിത്രീകരണം പുനരാരംഭിച്ച പ്രധാന സിനിമ. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടുകൊണ്ടിരിക്കുകയാണ്. (Photo: Avatar/Instagram)
3/ 10
ആദ്യ ചിത്രത്തിലെ വിസ്മയ കാഴ്ച്ചകൾക്കപ്പുറം പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ദൃശ്യവിസ്മയങ്ങളാണ് അവതാർ 2 ൽ കാമറൂൺ ഒരുക്കുന്നത്. (Photo: Avatar/Instagram)
4/ 10
വെള്ളത്തിനടയിലുള്ള സ്റ്റണ്ട് സീനുകളടക്കം അവതാർ 2 ൽ ഉണ്ടെന്നാണ് സൂചന. ഇതിന്റെ ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. (Photo: Avatar/Instagram)
5/ 10
പെൻഡോറയെന്ന ഗ്രഹവും അവിടുത്തെ താമസക്കാരും അവരുടെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടവും രണ്ടാം വട്ടവും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുമെന്ന് പുതിയ ചിത്രങ്ങളിൽ നിന്ന് വ്യക്തം.(Photo: Avatar/Instagram)
6/ 10
നേരത്തേ, പുറത്തുവിട്ട അവതാർ 2 ന്റെ അണിയറ ദൃശ്യങ്ങൾ വൈറലായിരുന്നു. 1200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. (Photo: Avatar/Instagram)
7/ 10
2021 ഡിസംബർ 17 ന് അവതാർ 2 തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. (Photo: Avatar/Instagram)
8/ 10
എന്നാൽ ചിത്രീകരണം ഏറെ നാൾ മുടങ്ങിയ സാഹചര്യത്തിൽ റിലീസ് അടുത്ത വർഷം ഉണ്ടാകുമെന്ന് അണിയറ പ്രവർത്തകർക്ക് പ്രതീക്ഷയില്ല.(Photo: Avatar/Instagram)
9/ 10
ഭൂമിയിലെ അത്ഭുത കാഴ്ച്ചകളെ മാതൃകയാക്കിയാണ് സാങ്കൽപ്പിക ലോകത്തെ മായക്കാഴ്ച്ചകളായി കാമറൂൺ ഒരുക്കുന്നത്. (Photo: Avatar/Instagram)
10/ 10
മുൻ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. 2009 ലാണ് അവതാർ ആദ്യ ഭാഗം പുറത്തിറങ്ങിയത്.(Photo: Avatar/Instagram)