റിലീസ് ചെയ്യാത്ത സിനിമ കണ്ടെന്ന് അവകാശപ്പെട്ടുള്ള പ്രചരണങ്ങളാണ് വ്യാപകമായിരുന്നത്. സിനിമയിലെ കഥയിലെ ചില രംഗങ്ങൾ സംബന്ധമായ വിലയിരുത്തലുകൾ പുറത്ത് വന്നതിന് പിന്നിൽ സജീവ് പിള്ളയാണെന്നാണ് നിർമ്മാതാക്കൾ കരുതുന്നത്. ഇക്കാര്യം എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആന്റണി ജോസഫ് വിതുര പൊലീസിന് നൽകിയ മൊഴിയിലും വ്യക്തമാക്കിയിട്ടുണ്ട്.