സിനിമാ മേഖല ഒട്ടനവധി പ്രതിസന്ധികളിലൂടെ കടന്നു പോയ വർഷമാണ് 2020. തിയേറ്ററുകൾക്ക് താഴ് വീണിട്ട് മാസങ്ങൾ പിന്നിടുന്നു. റിലീസുകൾ ഡിജിറ്റൽ ലോകത്തിന് താൽക്കാലികമായെങ്കിലും വഴിമാറി. എന്നിരുന്നാലും ഈ വർഷം ചില താര കുടുംബങ്ങളിലെങ്കിലും സന്തോഷം നിറച്ച് കുഞ്ഞതിഥികളെത്തി. മിഥുൻ മാനുവൽ തോമസിന്റെ മകനാണ് കോവിഡ് പ്രതിസന്ധി തുടങ്ങിയ ശേഷം പിറക്കുന്ന ആദ്യത്തെ സെലിബ്രിറ്റി കുഞ്ഞ്. ഈഥൻ മാനുവൽ എന്നാണു കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഫിബിയാണ് മിഥുനിന്റെ ഭാര്യ