പിണറായി വിജയന്റെ രൂപത്തിലെ നടൻ മമ്മൂട്ടിയുടെ സ്കെച്ച് വൈറലാവുന്നു. അടുത്ത ചിത്രം വണ്ണിൽ മുഖ്യമന്ത്രി കഥാപാത്രമായാണ് മമ്മൂട്ടി എത്തുക. ലോക്ക്ഡൗൺ മൂലം റിലീസ് അനിശ്ചിതാവസ്ഥയിലായ ചിത്രങ്ങളിലൊന്നാണ് വൺ
2/ 6
മുൻപ് പിണറായി വിജയന്റെ രൂപത്തിലെ മോഹൻലാലിന്റെ സ്കെച്ചും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
3/ 6
സ്റ്റീഫൻ നെട്ടൂരാനും ശിവ സുബ്രമണ്യ അയ്യർക്കും ശേഷം മോഹൻലാൽ കൈകാര്യം ചെയ്യുന്ന ഇടതുപക്ഷ രാഷ്ട്രീയ കഥാപാത്രമാവുമോ ഇത് എന്ന ചർച്ചയ്ക്കൊടുവിൽ, ഇത് വെറുമൊരു ഫാൻ-മെയ്ഡ് പോസ്റ്ററാണെന്ന് തെളിഞ്ഞു
4/ 6
സേതു ശിവാനന്ദൻ എന്ന കലാകാരന്റെ കയ്യൊപ്പു പതിഞ്ഞ സ്കെച്ചാണിത്. "മുഖ്യമന്ത്രി ശ്രീ പിണറായി വിജയനായി നമ്മുടെ സ്വന്തം മമ്മുക്ക വന്നാൽ (എന്റെ കാഴ്ചപ്പാടിൽ ) എങ്ങനെയായിരിക്കും ലുക്ക് എന്ന് ചെയ്തു നോക്കിയതാണ് ...സിനിമക്ക് വേണ്ടി ചെയ്ത കോൺസെപ്റ് ചിത്രമല്ല ഇത്." എന്ന് കലാകാരൻ തന്നെ പറയുന്നുണ്ട്
5/ 6
'വൺ' സിനിമക്ക് മുൻപ് മമ്മൂട്ടി തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു