Did Dulquer Salmaan make Kalyani Priyadarshan's sketch? | ദുൽഖർ സൽമാൻ വരച്ച പെൺകുട്ടിയുടെ ചിത്രം വൈറൽ
News18 Malayalam | November 30, 2019, 6:36 PM IST
1/ 3
ടെറസിന്മുകളിൽ സൊറ പറഞ്ഞ് ചിരിച്ചുല്ലസിച്ചിരിക്കുന്ന ദുൽഖര്‍ സൽമാനും കല്യാണിയുമാണ് അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും പകർത്തിയ ഈ ഫോട്ടോലുള്ളത്. കല്യാണിയുടെ കൈയ്യിലിരിക്കുന്ന പേപ്പറിൽ ഒരു പെൺകുട്ടിയുടെ രൂപം വരച്ചിരിക്കുന്നതായും കാണാം. അടുത്ത ഫോട്ടോയിൽ നോക്കിയാൽ ഒരുപക്ഷെ പ്രേക്ഷകർക്ക് തന്നെ കൺഫ്യൂഷൻ ആയേക്കാം ദുൽഖർ വരച്ചത് ആരെയെന്നറിയാൻ
2/ 3
ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിൽ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോകുന്നതെന്നാണ് വിവരം. ചെന്നൈയിലാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രീകരണം ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഒരു ഫൺ ഫാമിലി എൻ്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്
3/ 3
മുന്‍പ് ഈ സിനിമയുടെ ലൊക്കേഷനില്‍ നിന്നുളള സുരേഷ് ഗോപിയുടെയും ശോഭനയുടെയും ദുൽഖറിൻ്റെയും അടക്കമുള്ള ലൊക്കേഷൻ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ദുല്‍ഖറിൻ്റെ നിര്‍മ്മാണ കമ്പനിയായ വേഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ അണിയറയിൽ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. അതിൽ ഈ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇത് എങ്കിലും ആദ്യം തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത് അനൂപ് സത്യൻ ഒരുക്കുന്ന ഈ ചിത്രമാണ്. കുറുപ്പ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളാണ് ദുൽഖർ സൽമാൻ്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങൾ