മലയാളികളുടെ സന്ധ്യകളിൽ കടന്നു വന്നിരുന്ന പ്രേക്ഷക പ്രിയ പരമ്പരകളിലെ പരിചിത മുഖമാണ് മേഘ്ന വിൻസെന്റ് എന്ന അഭിനേത്രിയുടേത്. മേഘ്ന വിവാഹ മോചിതയായെന്ന വാർത്ത ആരാധകരിൽ തെല്ലൊന്നുമല്ല അമ്പരപ്പുണ്ടാക്കിയത്. വിവാഹം കഴിഞ്ഞു ഒരു വർഷത്തിനുള്ളിൽ മേഘ്ന ഭർത്താവുമായി പിരിഞ്ഞു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്
വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഡോണുമായി മേഘ്ന അകന്നു കഴിയുകയായിരുന്നുവത്രെ. ശേഷം അടുത്തിടെ വിവാഹമോചനം ലഭിച്ചെന്നും, ഡോൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായുമാണ് റിപ്പോർട്ട്. ഇതേപ്പറ്റി മേഘ്ന പ്രതികരിച്ചിട്ടില്ലെങ്കിലും മേഘ്നയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലെ ഈ പോസ്റ്റ് പ്രചരിക്കുന്ന വാർത്തകൾക്ക് ഊന്നൽ നൽകുന്നു