മതം കൊണ്ട് ജനത്തെ ഉന്മത്തരാക്കി അതിന്റെ പിന്നിൽ വൻ റാക്കറ്റ് തീർത്ത് സാമ്രാജ്യം കെട്ടിപ്പടുക്കുന്നവർക്കുള്ള നിശിത വിമർശനവുമായി തിയേറ്ററുകളിലെത്തിയ മലയാള ചിത്രമാണ് ഫഹദ് ഫാസിൽ നായകനായ ട്രാൻസ്. ചിത്രത്തിൽ വിജു പ്രസാദ് എന്ന കന്യാകുമാരിക്കാരൻ ലോകപ്രശസ്ത പാസ്റ്റർ ജോഷ്വാ കാൾട്ടണായി മാറുന്നതും അതിന്റെ പിന്നിലെ പ്രവർത്തനങ്ങളുമാണ് പ്രമേയമാക്കിയത്
അങ്ങനെ ഒരു ഇടനിലക്കാരിയായി കുറച്ചു നാളുകൾക്ക് വേണ്ടി മാത്രം വരുന്ന എസ്തർ പക്ഷെ വിജുവിന് അടുപ്പമുള്ളവളായി മാറുന്നു. ഒടുവിൽ മാനസിക രോഗാശുപത്രിയിൽ നിന്നും വിജു എസ്തറിനെ തേടി ആംസ്റ്റർഡാമിൽ ചുവന്ന തെരുവിൽ എത്തുന്ന ക്ലൈമാക്സ് രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ തെരുവ് വിദേശത്തല്ല എന്നുള്ള കാര്യമാണ് പ്രേക്ഷകർ അറിയേണ്ടത്