രാജാറാണി എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ആറ്റ്ലി (Atlee) വളരെ പെട്ടെന്ന് തമിഴ് സിനിമയിലെ ശ്രദ്ധേയ ചലച്ചിത്ര സംവിധായകനായി മാറുകയാണ്. മെർസൽ, തെരി, ബിഗിൽ എന്നിവയുൾപ്പെടെ അദ്ദേഹത്തിന്റെ പിന്നീടുള്ള എല്ലാ ചിത്രങ്ങളും ആരാധകർ വളരെയധികം ഏറ്റെടുത്തു. ബോളിവുഡിൽ ഷാരൂഖ് ഖാൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ഊഷ്മളമായ ബന്ധം തുടരുന്നു
അദ്ദേഹത്തിന്റെ സിനിമകളുടെ വിജയവും ആരാധനയും തുടരുമ്പോൾ, ആറ്റ്ലിക്ക് ആവശ്യക്കാരേറെയാണ്. റിപ്പോർട്ടുകൾ പ്രകാരം, സംവിധായകൻ അടുത്തിടെ 'പുഷ്പ' നായകൻ അല്ലു അർജുനുമായി ഒരു പ്രോജക്റ്റിനായി ചർച്ചകൾ നടത്തിയിരുന്നു. ഒരു പാൻ-ഇന്ത്യ പ്രൊജക്റ്റിൽ ആറ്റ്ലിയ്ക്കൊപ്പം പ്രവർത്തിക്കാൻ അല്ലു പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ് (തുടർന്ന് വായിക്കുക)
'പുഷ്പ: ദി റൈസിന്റെ' വിജയത്തിന് ശേഷം അല്ലു അർജുന്റെ പ്രതിഫലം ഗണ്യമായി വർധിച്ചു. റിപ്പോർട്ടുകൾ പ്രകാരം ലൈക പ്രൊഡക്ഷൻ ഹൗസ് അല്ലു അർജുന് 100 കോടി രൂപ വാഗ്ദാനം ചെയ്തു. അതേസമയം, ഷാരൂഖ് ഖാനും നയൻതാരയും അഭിനയിക്കുന്ന അറ്റ്ലിയുടെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. 'ലയൺ' എന്നാണ് ചിത്രത്തിന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്