ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം തുടങ്ങി, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിച്ച മലയാള ചിത്രമെന്ന ക്രെഡിറ്റുമായി ലാൽ, മകൻ ലാൽ ജൂനിയർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സുനാമി
2/ 6
ചിത്രം പാക്കപ്പ് ചെയ്തതിന്റെ സന്തോഷം ലാൽ പ്രേക്ഷകരുമായി പങ്കിടുന്നു
3/ 6
പന്ത്രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ലോക്ക്ഡൗൺ കാരണം ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടിവന്നത്. ഇരട്ടിയിലധികം പേർ വേണ്ടിടത്താണ് കേവലം 50 പേരെക്കൊണ്ട് പൂർത്തിയാക്കിയതെന്ന് ലാൽ പറയുന്നു. ഈ ചിത്രത്തിനായി ഒപ്പം നിന്ന എല്ലാവർക്കും ലാൽ നന്ദി അറിയിക്കുന്നു
4/ 6
ബാലു വർഗീസ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു
5/ 6
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് സുനാമി