ഞാൻ ജിയോ. വി. ഷൂട്ടിങ് നടക്കുന്ന ഖുർബാനി എന്ന സിനിമയുടെ സംവിധായകൻ. ഇന്ന് 26-11- 2019ൽ വന്ന പത്രവാർത്തയിൽ ഷെയ്ൻ നിഗവുമായി ബന്ധപെട്ട് ഖുർബാനി സിനിമയെ കുറിച്ച് പരാമർശിച്ച വാർത്ത തികച്ചും തെറ്റായ വിവരങ്ങളാണ്. ശരിയായ വസ്തുതകൾ ബന്ധപെട്ടവരോട് ചോദിച്ചറിയാതെയാണ് വാർത്ത നൽകിയിരിക്കുന്നത്. ഖുർബാനി എന്ന സിനിമയുടെ ചർച്ച മുതൽ ചിത്രീകരണം നടന്നതു വരെ, ഷെയിൻ നിഗത്തിന്റെ പൂർണ സഹകരണം ലഭിച്ചിട്ടുണ്ട്. ഉദേശിച്ചതിലും രണ്ട് ദിവസം മുൻപ് കൊച്ചിയിലേക്ക് ഷിഫ്റ്റായത് കൊണ്ട് മറ്റു ആർട്ടിസ്റ്റ്കളുടെ ഡെയ്റ്റ്സ് ഒത്ത് ചേരാതെ വന്നപ്പോൾ പ്രെഡ്യൂസറിന്റെ അനുവാദതോടെയാണ് ഷെഡ്യൂളായത്
തുടർന്നുള്ള ചിത്രീകരണത്തിന് ഇപ്പോഴുള്ള ഷെയ്ൻ നിഗത്തിന്റെ ഗെറ്റപ്പ് ഒരു തടസമല്ലന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു. നവാഗത സംവിധാകരുടെ സിനിമ എന്ന സ്വപ്നം പൂർത്തിയാക്കാൻ നൂറ് ശതമാനം കൂടെ നിൽക്കുന്ന വ്യക്തിയാണ് ഷെയ്ൻ നിഗമെന്ന താരം. കൂടാതെ ഖുർബാനി ചിത്രത്തിന്റെ പ്രൊഡ്യൂസർ മഹാസുബൈറിന്റെ സഹകരണവും പ്രോത്സാഹനം ഒന്നുകൊണ്ട് മാത്രമാണ് 85 ശതമാനം ചിത്രീകരണം പൂർത്തിയാകാൻ സാധിച്ചത്. വിവാദങ്ങൾക്ക് ചർച്ചയാവാൻ ഖുർബാനി സിനിമയെ തെരഞ്ഞെടുകരുതെന്ന് അപേക്ഷിക്കുന്നു