പ്രേമത്തിലെ മേരിയെയും മലർ മിസ്സിനെയും പ്രേമിക്കേണ്ടിയിരുന്ന ജോർജ് ആവേണ്ടിയിരുന്നത് മറ്റൊരു യുവതാരം; സംവിധായകന്റെ വെളിപ്പെടുത്തൽ
Director reveals how Nivin Pauly came into playing George in Premam | മലയാളികൾക്ക് പ്രിയപ്പെട്ട മറ്റൊരു യുവ നായകനായിരുന്നു പ്രേമത്തിലെ ജോർജ് ആവേണ്ടിയിരുന്നത്. പിന്നെ നിവിൻ നായകനായതെങ്ങനെ?
സ്കൂളിൽ പഠിക്കുമ്പോൾ മേരിയെ പ്രേമിച്ചു. കോളേജിൽ പോയപ്പോൾ മലർ മിസ്സിനെയും. ഒടുവിൽ മേരിയുടെ അനുജത്തി സെലിനെ കല്യാണം കഴിച്ച നായകനാണ് പ്രേമത്തിലെ ജോർജ്. നിവിൻ പോളിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളുടെ കൂട്ടത്തിൽ ജോർജിന് എന്നും സ്ഥാനമുണ്ടാവും
2/ 6
പ്രേമം തിയേറ്ററിലെത്തി അഞ്ചു വർഷം പൂർത്തിയായിരിക്കുന്നു. ഈ വേളയിൽ സംവിധായകൻ അൽഫോൺസ് പുത്രൻ നൽകിയ ഒരു അഭിമുഖത്തിൽ ഇതുവരെ ആരും അറിയാതെ പോയ ഒരു വെളിപ്പെടുത്തൽ കൂടിയുണ്ട്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ
3/ 6
പ്രേമം സിനിമയിലെ നായകൻ ആവേണ്ടിയിരുന്നത് നിവിന് പകരം മറ്റൊരാളാണ്. നിർമ്മാതാവ് അൻവർ റഷീദും മലയാളികളുടെ ആ പ്രിയ യുവ നടനെ കാസ്റ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത് . പിന്നെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്
4/ 6
സംവിധായകന്റെ സുഹൃത്തായ നിവിൻ അങ്ങനെ സൗഹൃദ കൂട്ടായ്മയിൽ നിന്നും പ്രേമത്തിലെ നായകനായി എത്തി. നിവിൻ ഇല്ലായിരുന്നെങ്കിൽ ആരാകുമെന്നല്ലേ?
5/ 6
ദുൽഖർ സൽമാനായിരുന്നു ജോർജ് ആവേണ്ടിയിരുന്നത്. സിനിമയുടെ വ്യാജപതിപ്പുകൾ ഇറങ്ങിയിട്ടും മലയാള സിനിമയിലെ ഹിറ്റുകളിൽ ഒന്നായി മാറി പ്രേമം
6/ 6
2015 മെയ് 29ന് തിയേറ്ററിലെത്തിയ 'പ്രേമം' ബോക്സ് ഓഫീസ് കളക്ഷൻ ഇനത്തിൽ 60 കോടി രൂപ നേടി. അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് നായികാ വേഷങ്ങൾ കൈകാര്യം ചെയ്തത്