വെള്ളിത്തിരയിൽ വീണ്ടും പുത്തൻ തുടിപ്പുകൾ; ഡബ്ബിംഗ് പുനരാരംഭിച്ച് മലയാള ചിത്രം ആഹാ!
Dubbing works resume for Indrajith movie Aaha | വടംവലി പ്രമേയമാക്കിയുള്ള ഇന്ദ്രജിത് ചിത്രം ആഹായുടെ ഡബ്ബിംഗ് ജോലികൾ പുനരാരംഭിച്ചു
News18 Malayalam | May 9, 2020, 4:20 PM IST
1/ 5
അഞ്ചു പേരിൽ കൂടാത്ത സിനിമാ പോസ്റ്റ് പ്രൊഡക്ഷൻ ജോലി ആരംഭിക്കാൻ സർക്കാർ അനുവാദം ലഭിച്ചതിന് പിന്നാലെ മലയാള സിനിമ സജീവമാകുന്നു. ഇന്ദ്രജിത് നായകാനാവുന്ന വടംവലി പശ്ചാത്തലത്തിലെ ചിത്രം ആഹായുടെ ഡബ്ബിംഗ് ജോലികൾ പുനരാരംഭിച്ചു. തന്റെ ഭാഗം ഡബ്ബ് ചെയ്തതിന്റെ ചിത്രങ്ങൾ നടി ശാന്തി ബാലചന്ദ്രൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു
2/ 5
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ആയിരുന്നു ഡബ്ബിംഗ് എന്ന് ശാന്തി പറയുന്നു. തങ്ങൾക്ക് ജോലി പുനരാരംഭിക്കാൻ ഇത്രയും നാൾ കഷ്ടപ്പെട്ട എല്ലാവർക്കും തന്റെ പോസ്റ്റിൽ ശാന്തി നന്ദി അറിയിച്ചു. എല്ലാവരും സുരക്ഷിതരാവുമ്പോൾ ചിത്രം അവർക്കരികിൽ എത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും ശാന്തി
3/ 5
വടംവലി ആസ്പദമാക്കി സംവിധായകൻ ബിബിന് പോൾ സാമുവൽ ഒരുക്കുന്ന മുഴുനീള സ്പോർട്സ് ഡ്രാമയാണ് ആഹാ
4/ 5
കുടുംബ ബന്ധങ്ങൾക്കും പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്കിയിട്ടുണ്ട്. എൺപത്തിനാലിലധികം ലൊക്കേഷനുകളിലായി ആയിരത്തോളം ആർട്ടിസ്റ്റുകളാണ് ചിത്രത്തിൽ അണിനിരക്കുന്നത്
5/ 5
കേരളത്തിലെ ഏറ്റവും ജനകീയ കായിക ഇനമായ ‘വടംവലി’ 2008 സീസണിൽ 73 മത്സരങ്ങളിൽ 72 ലും ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ 'ആഹാ നീലൂർ' എന്ന എക്കാലത്തെയും മികച്ച ടീമിന്റെ നാമധേയം സ്വീകരിച്ചുകൊണ്ട് ഒരുങ്ങുന്ന ചിത്രമാണിത്