കാമസൂത്രം അധികരിച്ചുള്ള ചിത്രത്തിൽ സണ്ണി ലിയോണി നായികയാവുമെന്ന് സൂചന. ഏതാനും മാസങ്ങളായി നിർമ്മാതാവ് ഏക്താ കപൂർ സണ്ണിയുമായി ചർച്ചകളിലാണെന്ന് റിപ്പോർട്ട്
2/ 6
ഒരു വെബ് സീരീസായാവും ചിത്രം ഒരുങ്ങുന്നതെന്നും, അതിനു സണ്ണി സമ്മതം മൂളിയതായുമാണ് റിപ്പോർട്ട്. ചിത്രം എപ്പോൾ തുടങ്ങുമെന്നോ, മറ്റാരൊക്കെയാണ് അഭിനേതാക്കളെന്നോ ഉള്ള വിവരം ലഭ്യമല്ല
3/ 6
13-ാം നൂറ്റാണ്ടിൽ രാജസ്ഥാനിലെ രാജാക്കന്മാരുടെ വിവാഹം ചെയ്യാത്ത പങ്കാളികളായി ജീവിച്ചു പോന്ന സ്ത്രീകളെക്കുറിച്ചുള്ള സാങ്കൽപ്പിക കഥയാവും ഈ വെബ് സീരീസ് കൊണ്ട് പറയാൻ ഉദ്ദേശിക്കുന്നത്. രാഗിണി MMS എന്ന ചിത്രത്തിൽ സണ്ണിയും ഏകതയും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്
4/ 6
പരക്കെ അറിയപ്പെടുന്നത് ലൈംഗികതയുടെ പ്രമാണ ഗ്രന്ഥം എന്നാണെങ്കിലും വാത്സ്യായനൻ രചിച്ച കാമസൂത്രം ജീവന കലയെപ്പറ്റിയുള്ള ആധികാരിക വിശകലനം ആണ്
5/ 6
ഇതിന് മുൻപും കാമസൂത്രം അധികരിച്ചുള്ള ചിത്രങ്ങൾ ഇന്ത്യൻ സിനിമയിൽ ഉണ്ടായിട്ടുണ്ട്