സിനിമാവ്യവസായം പഴയ സ്ഥിതിയിലേക്ക് എത്തുന്നതു വരെ സാങ്കേതികപ്രവർത്തകരും താരങ്ങളുമെല്ലാം പ്രതിഫലം കുറയ്ക്കണം. അല്ലാത്തപക്ഷം ഈ സാഹചര്യത്തിൽ നിർമാതാക്കൾ മുന്നോട്ടുവരില്ല. ബിഗ് ബജറ്റ് സിനിമകൾക്ക് മുതൽമുടക്ക് തിരിച്ചു പിടിക്കണമെങ്കിൽ തിയറ്ററിൽ ആളുകൾ വരണം. തിയറ്റർ തുറന്നാലും ആളുകൾ തിയറ്ററിലേക്ക് എത്താൻ സമയമെടുക്കുമെന്നും മണിരത്നം പറഞ്ഞു.