ആസിഫ് അലിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മഹേഷും മാരുതിയും'. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിനൊപ്പം വി.എസ്.എൽ. ഫിലിം ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ സിനിമയിൽ നായകനോളം പ്രാധാന്യമുള്ള മാരുതി കാർ ആണ് ഇപ്പോൾ സംസാരവിഷയം
2/ 6
1984 മോഡലിലെ ഒരു കാർ ആയിരുന്നു സിനിമയ്ക്കായി വേണ്ടിയിരുന്നത്. കാർ കണ്ടെത്തി എങ്കിലും പിന്നീടുള്ള കാര്യങ്ങൾ മുന്നോട്ടു പോകണമെങ്കിൽ കൂടുതൽ മുന്നൊരുക്കങ്ങൾ ആവശ്യമായി വന്നു. ഒടുവിൽ അണിയറക്കാർ ഒരു പോംവഴി കണ്ടെത്തി (തുടർന്ന് വായിക്കുക)
3/ 6
കാർ പുതുക്കിയെടുക്കേണ്ട സാഹചര്യം വന്നപ്പോൾ സഹായത്തിനെത്തിയത് മലപ്പുറത്തെ ഓൺറോഡ് ടീം ആയിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നായി ഇതിനു വേണ്ടി സ്പെയർ പാർട്സ് കൊണ്ടുവരേണ്ടതായി വന്നു
4/ 6
ഒടുവിൽ കുട്ടപ്പനാക്കി എടുത്ത 36കാരൻ മാരുതി 800 സംവിധായകൻ സേതുവും നിർമ്മാതാവ് മണിയൻപിള്ള രാജുവും നായകൻ ആസിഫ് അലിയും ചേർന്ന് മലപ്പുറത്തെ ഓൺറോഡ് ബോഡി ഷോപ്പിൽ നിന്നും പുറത്തിറക്കി
5/ 6
മാർച്ച് മാസം സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കും
6/ 6
പൃഥ്വിരാജ് സുകുമാരനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്