ഹാക്കർമാരുടെ ആക്രമണത്തിന് ഇരകളാകാത്ത സെലിബ്രിറ്റികൾ ഉണ്ടാകില്ല. മലയാളി താരം പ്രിയ പ്രകാശ് വാര്യരും അത്തരം ആക്രമണത്തിന് ഇരയായിട്ടുണ്ട്. എന്നാൽ പ്രിയ തന്നെ ഹാക്കറായാലോ?
2/ 6
പ്രിയയുടെ പുതിയ ചിത്രത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ലവ് ഹാക്കർ എന്ന ബോളിവുഡ് ചിത്രത്തിലാണ് പ്രിയ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രിയയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.
3/ 6
ചിത്രത്തിലെ പ്രിയയുടെ ഫോട്ടോകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. വളരെ ഗ്ലാമറസായിട്ടാണ് പ്രിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
4/ 6
മായങ്ക് പ്രാകാശ് ശ്രീവാസ്തവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ധാർഥ് മഹാജനാണ് നായകൻ. സൈബർ ക്രൈമുകളെ കുറിച്ച് പറയുന്ന ക്രൈം ത്രില്ലറാണ് ചിത്രം.
5/ 6
ഒരു അഡാറ് ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ സിനിമയിലെത്തിയത്.
6/ 6
ശ്രീദേവി ബംഗ്ലാവ് ആയിരുന്നു പ്രിയയുടെ ആദ്യ ബോളിവുഡ് ചിത്രം. ഈ ചിത്രത്തിലും അതീവ ഗ്ലാമറാസായിട്ടാണ് പ്രിയ പ്രത്യക്ഷപ്പെട്ടത്.