ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ (Deepika Padukone) 'പത്താൻ' (Pathaan) സിനിമയിലെ ഗാനമായ ബേഷരം രംഗിലെ സ്വർണ്ണ നിറമുള്ള സ്വിംസ്യൂട്ടിൽ വൈറലായ 'സൈഡ് പോസ്' സെൻസർ ചെയ്തതായി റിപ്പോർട്ട്. ഷാരൂഖ് ഖാനും (Shah Rukh Khan) ദീപികയും അഭിനയിച്ച പത്താൻ സിനിമയിലെ ആദ്യ ഗാനം ബേഷരം രംഗിന്റെ റിലീസിന് ശേഷം വൻ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു
മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും സംസ്ഥാന നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതമും ഉൾപ്പെടെയുള്ളവർ ദീപിക പദുക്കോണിന്റെ 'കാവി' ബിക്കിനിക്കും ഷാരൂഖിന്റെ 'പച്ച' ഷർട്ടിനും 'തിരുത്തൽ' ആവശ്യപ്പെട്ടിരുന്നു. ബോളിവുഡ് ഹംഗാമയിലെ റിപ്പോർട്ട് അനുസരിച്ച്, ദീപികയുടെ 'സൈഡ് പോസ് (ഭാഗിക നഗ്നത)', 'ബഹുത് താങ് കിയ' എന്ന വരികളിലെ മാദക നൃത്ത ചലനങ്ങളുടെ നിതംബത്തിന്റെ ക്ലോസ് അപ്പ് ഷോട്ട് ദൃശ്യങ്ങളും നീക്കം ചെയ്യുകയോ, വെട്ടിച്ചുരുക്കി 'അനുയോജ്യമായ ഷോട്ടുകൾ പകരം വെക്കുകയോ ചെയ്തിട്ടുണ്ട്' (തുടർന്ന് വായിക്കുക)
മാധ്യമങ്ങൾക്ക് അയച്ച ഔദ്യോഗിക പ്രസ്താവനയിൽ, സിബിഎഫ്സി ചെയർപേഴ്സൺ പ്രസൂൺ ജോഷി ഇങ്ങനെ പറഞ്ഞു: “സിബിഎഫ്സി മാർഗ്ഗനിർദ്ദേശങ്ങൾക്കനുസരിച്ചുള്ള പരിശോധനാ പ്രക്രിയയിലൂടെയാണ് 'പത്താൻ' കടന്നുപോയത്. ഗാനങ്ങൾ ഉൾപ്പെടെ സിനിമയിൽ നിർദ്ദേശിച്ച മാറ്റങ്ങൾ നടപ്പിലാക്കാനും പുതുക്കിയ പതിപ്പ് തിയേറ്റർ റിലീസിന് മുമ്പായി സമർപ്പിക്കാനും കമ്മിറ്റി നിർമ്മാതാക്കളോട് നിർദേശിച്ചിട്ടുണ്ട്