മകളെ കയ്യിലെടുത്ത് 'എന്റേത്' എന്ന് പൃഥ്വിരാജ്; രസകരമായ മറുപടിയുമായി സുപ്രിയ
How Supriya Menon reacts to Prithviraj's photo post | ആറ് വയസ്സുകാരി അലംകൃതയെ കൈക്കുഞ്ഞിനെയെന്നപോലെ താലോലിക്കുന്ന അച്ഛൻ പൃഥ്വിരാജാണ് ഏറ്റവും പുതിയ ഫോട്ടോയിൽ
അല്ലി മോൾക്ക് ഡാഡ കൂടെയുണ്ടായാൽ അതുമതി ആഘോഷത്തിന്. ആറ് വയസ്സുകാരി അലംകൃതയെ കൈക്കുഞ്ഞിനെയെന്നപോലെ താലോലിക്കുന്ന അച്ഛൻ പൃഥ്വിരാജിനെയാണ് ഏറ്റവും പുതിയ ഫോട്ടോയിൽ ആരാധകർ കണ്ടത്. 'എന്റേത്' എന്നാണ് പൃഥ്വിയുടെ കമന്റ്
2/ 6
എന്നാൽ അച്ഛനങ്ങനെ അവകാശവാദം ഉന്നയിച്ചാലെങ്ങനെയാ? ചിത്രത്തിന് കമന്റുമായി അമ്മ സുപ്രിയയും വന്നു. അല്ലിയെ തോളത്തെടുത്ത ചിത്രം അടുത്തിടെ സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അല്ലി ബേബിയെ മിസ് ചെയ്യുന്നു എന്ന് പ്രാർത്ഥനയും പരിഭവം പങ്കുവച്ചു
3/ 6
'അതേ, എന്റേതും കൂടി' എന്ന് സുപ്രിയ. പൃഥ്വിരാജ് ഉണ്ടോ മറുപടി കൊടുക്കാതിരിക്കുന്നു. പടയാളികളുടെ ഇമോജി കൊണ്ട് ഉടനെ പ്രതികരണമെത്തി
4/ 6
സെപ്റ്റംബർ മാസമായിരുന്നു അല്ലിയുടെ ആറാം പിറന്നാൾ. അച്ഛന്റെ മിടുക്കിക്കുട്ടിക്ക് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആശംസ നേർന്നിരുന്നു പൃഥ്വി. അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നാണ് അല്ലിയെ പൃഥ്വിരാജ് വിശേഷിപ്പിച്ചത്
5/ 6
അച്ഛനും മകളും കൂടി ഒരു ഞായറാഴ്ച ദിവസം കടൽ കാണാൻ ഇറങ്ങിയ ചിത്രമാണിത്. ഷൂട്ടിംഗ് തിരക്കുകൾ ഒഴിഞ്ഞ വേളയിൽ മകൾക്കൊപ്പം ചിലവിടാൻ ഒട്ടേറെ സമയം ലഭിച്ചതിന്റെ സന്തോഷത്തിലുമാണ് പൃഥ്വിരാജ്. കൂടാതെ കുടുംബവുമായി ചെറു യാത്ര നടത്തുകയും ചെയ്തു
6/ 6
ഓണക്കാലത്ത് ഇത്തവണ വാഗമണിലായിരുന്നു പൃഥ്വിരാജും കുടുംബവും. രണ്ടു ദിവസം ഈ മലയോര പ്രദേശത്ത് താമസിച്ചാണ് കുടുംബം ഓണക്കാലം ചിലവിട്ടത്. അല്ലിമോൾ അച്ഛന്റെ മടിയിലിരുന്ന് കൊണ്ട് രസകരമായി പ്രകൃതിഭംഗി ആസ്വദിക്കുന്ന ചിത്രമാണിത്