നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയെന്ന ആരോപണം നിലനിൽക്കെ നടി ഭാമയുടെ പോസ്റ്റ് ചർച്ചയാവുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റാണ് ചർച്ചയാവുന്നത്. കൂറുമാറിയെന്ന വാർത്തയെ തുടർന്ന് ഭാമയ്ക്ക് നേരെ കടുത്ത സൈബർ ആക്രമണം ഉണ്ടായിരുന്നു
2/ 6
'പോരാടാനിറങ്ങുമ്പോൾ സൂക്ഷിച്ചു മാത്രം തിരഞ്ഞെടുക്കുക. ശരി ചെയ്യുന്നതിനേക്കാൾ ചിലപ്പോൾ നല്ലത് സമാധാനമാണ്' എന്നാണ് ഭാമയുടെ വരികളുടെ പരിഭാഷ. ഇത് ഭാമയെ വീണ്ടും വാർത്തകളിൽ തിരികെക്കൊണ്ടു വരികയാണ്
3/ 6
നടിയെ ആക്രമിച്ച കേസിൽ നടൻ സിദ്ധിഖിന്റെയും ഭാമയുടെയും വിചാരണ ഒരേ ദിവസമായിരുന്നു. കൊച്ചിയിലെ കോടതിയിലാണ് ഇരുവരും ഹാജരായത്. ശേഷം ഇരുവരും മൊഴിമാറ്റി എന്ന തരത്തിലാണ് വാർത്ത പുറത്തുവന്നത്
4/ 6
സൈബർ ആക്രമണം മാത്രമല്ല, സിനിമാമേഖലയിൽ നിന്നുപോലും കനത്ത പ്രതികരണമുണ്ടായി. 'അവൾക്കൊപ്പം' എന്ന വാചകത്തിനൊപ്പം ഇരയായ നടിക്കൊപ്പം ഒരു വിഭാഗം ചലച്ചിത്രപ്രവർത്തകർ പിന്തുണയുമായി അണിനിരന്നു
5/ 6
2020 ജനുവരിയിലാണ് ഭാമ വിവാഹിതയായത്. ബിസിനസ്കാരനായ അരുണാണ് ഭർത്താവ്. വിവാഹ ശേഷം ഭാമ പുതിയ സിനിമകൾ ഒന്നും തന്നെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല