കേരളത്തിലേക്ക് ഓസ്കർ വരുമോ? 'ജല്ലിക്കട്ട്' ഓസ്കർ നേടിയേക്കാനുള്ള കാരണങ്ങൾ
Is Jallikattu giving hopes to Malayalam cinema's first Oscar win? | കേരളത്തിലേക്ക് ഒരു ഓസ്കർ വരുമോ? സാധ്യതകൾ എന്തെല്ലാം? അറിയുക
News18 Malayalam | November 28, 2020, 3:24 PM IST
1/ 6
മികച്ച ഫീച്ചർ ഫിലിമിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായി മലയാള ചിത്രം 'ജല്ലിക്കട്ട്' തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഒരുപക്ഷെ ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷ എന്നതിനേക്കാൾ മലയാളത്തിന്റെ പ്രതീക്ഷ എന്നാവും കൂടുതൽ ഉചിതം. കഴിഞ്ഞ വർഷം കൊറിയൻ ചിത്രം 'പാരസൈറ്റ്' മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടിയെങ്കിൽ എന്തുകൊണ്ട് ജല്ലിക്കട്ടിനായിക്കൂട എന്ന ചോദ്യം ഉയരുന്നു. 'ജല്ലിക്കട്ട്' കേരളത്തിന്റെ ആദ്യ ഓസ്കർ ചിത്രമാവുമോ? അതുനുള്ള സാദ്ധ്യതകൾ ഏതെല്ലാമെന്ന് പരിശോധിക്കാം
2/ 6
എമ്മി ചലച്ചിത്ര പുരസ്കാരം നോൺ-അമേരിക്കൻ ചിത്രങ്ങൾക്കായി സിനിമകൾക്ക് നൽകുന്ന പോലെ ഓസ്കർ ഒരു പ്രത്യേക ചടങ്ങു നടത്താറില്ല. എല്ലാ ഭാഷകളിലെ ചിത്രങ്ങൾക്കും ഇവിടേയ്ക്ക് ക്ഷണം കിട്ടാറുണ്ട്. 2020 വരെ സിനിമ ഇംഗ്ലീഷ് ആയിരിക്കണം എന്ന് നിബന്ധനയുണ്ടായിരുന്നു. ഇംഗ്ലീഷ് അല്ലാത്തവ വിദേശ ഭാഷാ ചിത്രം, അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗങ്ങളിൽ മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. പാരസൈറ്റും ഇവിടേയ്ക്കാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. പക്ഷെ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി ഈ ചിത്രം ഭാഷയുടെ അതിർവരമ്പുകളെ ഭേദിച്ചു. 'ജല്ലിക്കട്ട്' എന്ന സിനിമ ഈ പരമ്പര ആവർത്തിക്കുമോ എന്ന് കാത്തിരുന്നു കാണണം
3/ 6
സബ്ടൈറ്റിലോടു കൂടി ഡബ്ബ് ചെയ്യാതെ എത്തിയ സിനിമയാണ് പാരസൈറ്റ്. ദക്ഷിണ കൊറിയയിലെ വർഗ വിഭജനത്തെക്കുറിച്ചുള്ള ഒരു കഥ ലോക പ്രേക്ഷകരെ അറിയിക്കാൻ അത് ധാരാളം. ദക്ഷിണ കൊറിയൻ സാമൂഹിക ഘടനയിൽ അന്തർലീനമായിരിക്കുമ്പോൾ, ഈ കഥ അതിർത്തികളെ മറികടക്കാൻ പ്രാപ്തിയുള്ളതാണ്. ഈ പ്രമേയം ഇന്ത്യയിൽ അവതരിപ്പിച്ചാലും അനുയോജ്യമാവും
4/ 6
ഒരു ഗ്രാമത്തിൽ മനുഷ്യരും പോത്തുമായുള്ള മൽപ്പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ 'ജല്ലിക്കട്ട്' അതിനും പുറമെ ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. മനുഷ്യനിലെ പിശാചും, മൃഗത്തിലെ നന്മയും വഴിയേ പുറത്തുവരുന്നു. തമിഴ്നാട്ടിലെ കാളപ്പോരിന്റെ പേര് നൽകിയെങ്കിലും അന്തർലീനമായ രാഷ്ട്രീയ ചർച്ചകളുടെ വേദി കൂടിയായി ജല്ലിക്കട്ട് മാറുന്നു
5/ 6
ലോകം വിരൽത്തുമ്പിലേക്കെത്തിയ കാലഘട്ടത്തിൽ തെക്കേ ഇന്ത്യയിലെ ഒരു കോണിൽ നിന്നുള്ള നാടിന്റെ പശ്ചാത്തലത്തിൽ തീർത്ത കഥ ലോകപ്രേക്ഷകരുടെ മുന്നിലേത്തിക്കാൻ 'ജല്ലിക്കട്ടിന്' സാധിക്കുമോ എന്ന കാത്തിരിപ്പാണ് ഇനി. ചുരുക്കപ്പട്ടിക അഥവാ 'ഷോർട്ലിസ്റ്റ്' എന്ന കടമ്പ കൂടി കടന്നു കഴിഞ്ഞാൽ കേരളത്തിന്റെ ഓസ്കർ സ്വപ്നങ്ങൾ ശരവേഗത്തിൽ പായാൻ അൽപ്പം ദൂരം കൂടി മാത്രം ബാക്കി
6/ 6
ഇരുളിൽ നിന്നും വെളിച്ചത്തിലേക്കും ശേഷം വീണ്ടും ഇരുട്ടിലേക്കും തിരിയുന്ന ഗിരീഷ് ഗംഗാധരന്റെ ചടുലമായ ഫ്രയിമുകൾ ഈ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ നട്ടെല്ലാണ്. പശ്ചാത്തല സംഗീതത്തിന് പ്രശാന്ത് പിള്ളയും മറ്റൊരു ഭാഷ്യം തീർക്കുന്നു