ജാവേദ് അക്തർ തന്റെ ജീവിതകഥ സിനിമയാക്കാൻ ഒരിക്കൽ താത്പര്യം പ്രകടിപ്പിച്ചിരുന്നതായാണ് രാഖി സാവന്ത് പറഞ്ഞത്. ഒരു വർഷം മുമ്പ് കോവിഡിനും മുമ്പ് തനിക്ക് ജാവേദ് അക്തറിൽ നിന്നും ഒരു ഫോൺ കോൾ വന്നു. തന്റെ ബയോപിക് എഴുതാൻ താത്പര്യമുണ്ടെന്നും നേരിട്ട് കാണണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ, എന്നാൽ എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചില്ല.
അതേസമയം, ജീവിതകഥ സിനിമയാക്കുകയാണെങ്കിൽ ഏത് നടിയായിരിക്കണം തന്റെ വേഷം ചെയ്യേണ്ടത് എന്നും രാഖി സാവന്ദിന് നിശ്ചയമുണ്ട്. ഈ ചോദ്യത്തിന് ആലിയ ഭട്ട് എന്നാണ് രാഖി മറുപടി നൽകിയത്. "ആരെയായിരിക്കും കാസ്റ്റ് ചെയ്യുക എന്ന് തനിക്കറിയില്ല, ഞാൻ തന്നെയായിരിക്കുമോ അഭിനയിക്കുക, അതല്ലെങ്കിൽ ആലിയയോ പ്രിയങ്കയോ ആകുമോ എന്ന് അറിയില്ല." രാഖിപറയുന്നു.