ഇവിടെ വച്ച് പറയണം, ഇല്ലെങ്കിൽ ഞാൻ ആ താടി കത്തിച്ച് കളയും; അവാർഡ് വേദിയിൽ ജയസൂര്യയുടെ 'ഭീഷണി' പൃഥ്വിരാജ് നേരിട്ടതിങ്ങനെ
Jayasurya teasing Prithviraj at an award function | തന്നെ വച്ച് സിനിമയെടുക്കണം എന്ന ഉറപ്പ് തന്നില്ലെങ്കിൽ താടി കത്തിച്ചുകളയും; ജയസൂര്യയുടെ 'ഭീഷണി' പൃഥ്വിരാജ് നേരിട്ടതിങ്ങനെ
പൃഥ്വിരാജ് സംവിധായകനായ ആദ്യ ചിത്രം ലൂസിഫറിന് മികച്ച നടനുള്ള പുരസ്ക്കാരം സമ്മാനിച്ചത് ജയസൂര്യയാണ്. പക്ഷെ ഫിലിം അവാർഡ് വേദിയിൽ വച്ച് തന്നെ ഒരു കാര്യം ജയസൂര്യ പൃഥ്വിരാജിനോട് ആവശ്യപ്പെടുകയും ചെയ്തു
2/ 6
ഈ അവാർഡ് സമ്മാനിക്കുന്നതിലെ തന്റെ സന്തോഷം വെളിപ്പെടുത്തുകയും, ജയസൂര്യയെയും വച്ച് സിനിമയെടുക്കാൻ പൃഥ്വിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെ തന്നെ തന്റെ ആവശ്യം മുന്നോട്ടു വയ്ക്കാൻ ജയസൂര്യ മറന്നില്ല
3/ 6
അവാർഡ് വേദിയിൽ തന്നെ വച്ച് സിനിമയെടുക്കും എന്ന് പൃഥ്വിരാജ് ഉറപ്പു നൽകണം എന്നായി ജയസൂര്യ. അല്ലെങ്കിൽ ആടുജീവിതത്തിനായി വളർത്തിയ പൃഥ്വിയുടെ താടി കത്തിച്ചുകളയുമെന്നായി 'ഭീഷണി'
4/ 6
എന്നാൽ ചക്രവ്യൂഹത്തിൽ പെട്ട അവസ്ഥയൊന്നും പൃഥ്വിക്കുണ്ടായില്ല എന്ന് മാത്രമല്ല, ജയസൂര്യക്ക് രസകരമായ മറുപടിയും നൽകി സമ്മാനജേതാവ്
5/ 6
ആട് എട്ടാം ഭാഗം ഉണ്ടെന്നും പറഞ്ഞു ഡേറ്റ് തരാതിരിക്കാനുള്ള പരിപാടിയല്ലേ ഇതെന്നായിരുന്നു പൃഥ്വിയുടെ മറുപടി. കേട്ടിരുന്ന സദസ്സിനും ചിരിയടക്കാൻ കഴിഞ്ഞില്ല
6/ 6
വർഷങ്ങളുടെ സുഹൃത്ബന്ധമാണ് പൃഥ്വിരാജിന്റെയും ജയസൂര്യയുടെയും. സ്വപ്നക്കൂട്, ചോക്ലേറ്റ്, അമർ അക്ബർ അന്തോണി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ഇവർ പലകുറി വെള്ളിത്തിരയിലെത്തിയിരുന്നു