സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ കാത്തുനിൽക്കുന്നവർക്ക് കൂടൊരുക്കാൻ 'സ്നേഹക്കൂടുമായി' ജയസൂര്യ. ഒരു വർഷം അഞ്ചു വീടുകൾ വച്ച് നൽകാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ദിവസം തുടക്കമായി
2/ 6
18 ദിവസം കൊണ്ട് പണിതീർത്ത ആദ്യ വീടിന്റെ താക്കോൽ ദാനം കഴിഞ്ഞ ദിവസം നടന്നു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ചുരുങ്ങിയ ചിലവിൽ വീടുവച്ചു നൽകിയ ന്യൂറ പാനൽ കമ്പനിയാണ് പദ്ധതിയുടെ ചുമതല ഏറ്റെടുത്തിരിക്കുന്നത്
3/ 6
രാമമംഗലത്തെ അമ്മയ്ക്കും മകനുമാണ് ആദ്യ വീട് നിർമ്മിച്ച് നൽകിയത്. വീട്കൈമാറൽ ചടങ്ങിന് ജയസൂര്യക്ക് എത്താൻ കഴിയാത്തത് കാരണം നടൻ റോണിയാണ് പങ്കെടുത്തത്
4/ 6
സ്വന്തമായി ഭൂമിയുള്ളവർക്കാണ് വീട് നിർമ്മിച്ച് നൽകുക. 500 സ്ക്വയർ ഫീറ്റ് സ്ഥലത്ത് ആറ് ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മാണം
5/ 6
കനം കുറഞ്ഞ കോൺക്രീറ്റ് പാനൽ കൊണ്ടാണ് നിർമാണം. കമ്പനി ഡയറക്ടർ സുബിൻ തോമസ്, ജോഷി സി.സി. എന്നിവരുടെ നേതൃത്വത്തിലാവും മേൽനോട്ടം
6/ 6
കഴിഞ്ഞ ദിവസം പണിപൂർത്തിയാക്കിയ വീടിന്റെ ഉള്ളിലെ ദൃശ്യം