ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ 'ദൃശ്യം 2' വിന്റെ ചിത്രീകരണം ഓഗസ്റ്റില്‍ ആരംഭിക്കില്ലെന്ന് സംവിധായകന് ജീത്തു ജോസഫ്.
2/ 5
കോവിഡ് കേസുകള്‍ വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ചിത്രീകരണം അടുത്ത മാസത്തേക്ക് നീട്ടി വെയ്ക്കുകയാണെന്ന് സംവിധായകന് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
3/ 5
ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചത്, എന്നാല്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ ഒരു മാസത്തേക്ക് നീട്ടി വെയ്ക്കാന്‍ തീരുമാനിച്ചു.
4/ 5
അടുത്ത മാസത്തെ സ്ഥിതിഗതികള്‍ അനുസരിച്ച് ഇന്‍ഡോര്‍ ഷൂട്ടിംഗ് ആരംഭിക്കാനാണ് പ്ലാനെന്നും ജീത്തു ജോസഫ് പറഞ്ഞു.
5/ 5
കോവിഡിന്റെ പശ്ചാത്തില്‍ ജനക്കൂട്ടം ആവശ്യമുള്ള രംഗങ്ങള്‍ ചിത്രീകരിക്കുകയാണ് ഏറെ വെല്ലുവിളിയാവുന്നത് എന്നാല്‍ ദൃശ്യം 2വില്‍ അത്തരം സീക്വന്‍സുകളില്ല. ലോക്ഡൗണ്‍ കാലത്ത് സിനിമയുടെ തിരക്കഥയില്‍ മാറ്റം വരുത്തിയിരുന്നതായും ജീത്തു പറഞ്ഞു.