പ്രേക്ഷകർ കണ്ടിരുന്നോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സിനിമയിൽ ജയറാമിനൊപ്പം അഭിനയിച്ച കാളിദാസിനെയും മാളവികയേയും?
Kalidas and Malavika has acted in dad Jayaram's movie Yathrakarude Sradhakku | 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' സിനിമയിൽ അച്ഛൻ ജയറാമിനൊപ്പമുള്ള കണ്ണന്റെയും ചക്കിയുടെയും രംഗം പോസ്റ്റ് ചെയ്ത് കാളിദാസ് ജയറാം
News18 Malayalam | September 26, 2020, 4:02 PM IST
1/ 6
2002ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട്-ജയറാം ചിത്രമാണ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. നായിക സൗന്ദര്യ. ഈ സിനിമ ഇറങ്ങുമ്പോൾ ജയറാമിന്റെ മക്കളായ കാളിദാസും മാളവികയും കുട്ടികളാണ്. ഇവരും ഈ ചിത്രത്തിൽ ഉണ്ടായിരുന്നുവെന്ന കാര്യം ഇപ്പോഴിതാ കാളിദാസ് പോസ്റ്റ് ചെയ്യുന്നു
2/ 6
അച്ഛനൊപ്പം കാളിദാസ് വേഷമിട്ട ചിത്രങ്ങൾ എടുക്കുമ്പോൾ 'കൊച്ചു കൊച്ചു സന്തോഷങ്ങൾ', 'എന്റെ വീട് അപ്പൂന്റെയും' തുടങ്ങിയ ചിത്രങ്ങളാവും പ്രേക്ഷകർക്ക് ഓർമ്മവരിക. ചക്കി എന്ന് വിളിക്കുന്ന മാളവികയെ ഒരു കഥാപാത്രമായി എങ്ങും കണ്ടിട്ടുമില്ല. അങ്ങനെയിരിക്കെയാണ് ഈ അപൂർവതയെ പറ്റി കാളിദാസ് ഒരു പോസ്റ്റിലൂടെ പറയുന്നത്
3/ 6
'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' സിനിമയിലെ ട്രെയ്ൻ രംഗത്തിലാണ് ഇവർ രണ്ടുപേരുമുള്ളത്. ചക്കിയുടെ കൈപിടിച്ചു നടന്നു പോകുന്ന ചേട്ടൻ കണ്ണനാണിത്. കൂപ്പെയിൽ ഇരുന്നു കൊണ്ട് തിരിഞ്ഞു നോക്കുന്ന ജയറാമിനെയും കാണാം
4/ 6
കുട്ടിക്കാലത്തെ അഭിനയത്തിന് ശേഷം 2018 ലാണ് കാളിദാസ് നായക വേഷത്തിൽ എത്തുന്നത്. എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'പൂമരം' എന്ന സിനിമയിലാണ് കാളിദാസിന്റെ ആ നായക വേഷം
5/ 6
അതിനു ശേഷം അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, മിസ്റ്റർ ആൻഡ് മിസ് റൗഡി, ഹാപ്പി സർദാർ ചിത്രങ്ങളിലും കാളിദാസ് നായക വേഷം ചെയ്തു. ഇനി മഞ്ജു വാര്യർ നായികയായ ജാക്ക് ആൻഡ് ജിൽ എന്ന ചിത്രമാണ് ഇറങ്ങാനുള്ളത്
6/ 6
മാളവിക അച്ഛനൊപ്പം ഒരു പരസ്യചിത്രത്തിലും വേഷമിട്ടു. ആഭരണക്കടയുടെ പരസ്യത്തിലെ ആ വേഷം ശ്രദ്ധേയമായിരുന്നു. പിന്നാലെ നിരവധി ട്രോളുകളും ഇറങ്ങുകയുണ്ടായി