ചക്കിക്ക് പിന്നാലെ കണ്ണനും ട്രോൾ; അച്ഛനൊപ്പം കിട്ടിയ ട്രോൾ ആസ്വദിച്ച് കാളിദാസ് ജയറാം
After Malavika, Kalidas gets trolled along with his dad | ചക്കി എന്ന മാളവികക്ക് ശേഷം കണ്ണൻ എന്ന കാളിദാസിനും അച്ഛൻ ജയറാമിനും ചേർത്ത് ട്രോൾ
News18 Malayalam | April 29, 2020, 4:04 PM IST
1/ 10
ചക്കിയുടെ വിവാഹസ്വപ്നം പേറുന്ന അച്ഛനായി സ്വർണ്ണക്കടയുടെ പരസ്യത്തിലെത്തിയ ജയറാമിനും മകൾ മാളവികക്കും മേൽ ട്രോൾ വർഷമായിരുന്നു. ലോക്ക്ഡൗൺ നാളുകളിൽ പുതുതായി ഇറങ്ങിയ ചുരുക്കം ചില പരസ്യങ്ങളിൽ ഒന്നായിരുന്നു അത്. അതുകൊണ്ടു തന്നെ ട്രോളന്മാർക്കു ഈ പരസ്യം ചാകരയായി. ഇപ്പോൾ ചക്കി എന്ന മാളവികക്ക് ശേഷം കണ്ണൻ എന്ന കാളിദാസിനും അച്ഛൻ ജയറാമിനും ചേർത്ത് ട്രോൾ
2/ 10
എന്റെ ചക്കി, നിങ്ങളുടെ മാളവിക എന്ന ടാഗ് ലൈനാണ് ജയറാം-മാളവിക പരസ്യത്തിൽ പ്രശസ്തം. ഒടുവിൽ ട്രോൾ കണ്ട് മാളവികയും കൂടെ ചിരിച്ചു എന്നതാണ് വാസ്തവം
3/ 10
എന്നാൽ ഈ ട്രോളുകളിൽ കാളിദാസും ഒരു സജീവ കഥാപാത്രമായി മാറുകയായിരുന്നു
4/ 10
ചക്കിയുടെ വിവാഹത്തെപ്പറ്റി മാത്രമേ പറയനുള്ളോ മകന്റെ കാര്യം എന്തായി എന്ന രീതിയിലാണ് ട്രോളുകൾ പലതും. പക്ഷെ ഇതൊന്നുമല്ലാതെ കാളിദാസിന് സ്വന്തമായി തന്നെ ട്രോൾ വന്നുകഴിഞ്ഞു
5/ 10
1999ൽ ഇറങ്ങിയ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയുടെ പേരിലാണ് ഇപ്പോൾ കണ്ണനും അച്ഛനുമായി ട്രോൾ
6/ 10
കഞ്ചാവ് (വീഡ്) വാങ്ങാൻ നിങ്ങളുടെ സഹോദരൻ കൂടി പണം ഷെയർ ചെയ്യുമ്പോൾ 'എന്റെ വീട് അപ്പൂന്റേം' എന്ന ട്രോളാണ് കാളിദാസ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരുന്നത്
7/ 10
മാളവികയുടെ പരസ്യത്തിന്റെ പേരിൽ ട്രോളിലെ കാളിദാസിനുള്ള പരാമർശം